|

ചുമരെഴുത്ത് മായ്‌ച്ചെന്നാരോപണം; നിസ്‌കാരം കഴിഞ്ഞ് മടങ്ങവെ യുവാവിന് നേരെ ബി.ജെ.പി പ്രവര്‍ത്തകരുടെ മര്‍ദ്ദനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍ഗോഡ്: ചുമരെഴുത്ത് മായ്ച്ചു എന്നാരോപിച്ച് കാസര്‍ഗോഡ് യുവാവിന് നേരെ ബി.ജെ.പി പ്രവര്‍ത്തകരുടെ ആക്രമണം. ബേക്കൂരിലെ അബ്ദുല്‍ ഹക്കീമിനെ (32) യാണ് ഒരു സഘം ബി.ജെ.പി പ്രവര്‍ത്തകര്‍ അക്രമിച്ചത്.

നിസ്‌കാരം കഴിഞ്ഞ് മടങ്ങുമ്പോള്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു എന്നാണ് ഹക്കീ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.

പള്ളിയില്‍ നിസ്‌കാരം കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന തന്നെ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി കൈക്ക് വെട്ടിപരിക്കേല്‍പ്പിക്കുകയും മര്‍ദിക്കുകയും ചെയ്യുകയായിരുന്നുവെന്നും ബേക്കൂരില്‍ ഒരു കിണറിന്റെ ചുറ്റുമതിലില്‍ ബി ജെ പി പ്രവര്‍ത്തകര്‍ ചുമരെഴുത്ത് നടത്തിയത് ഹക്കീം മായ്ച്ചു കളഞ്ഞു എന്നാരോപിച്ചായിരുന്നു അക്രമമെന്നും ഹക്കീം പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.