മിഡ്‌നാപൂര്‍: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച ബി.ജെ.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. വെസ്റ്റ് മിഡ്‌നാപൂര്‍ സ്വദേശിയായ ബാബുയ ഷോഷാണ് അറസ്റ്റിലായത്.
മമത ബാനര്‍ജിയെ അപകീര്‍ത്തിപ്പെടുത്തുന്ന ഫോട്ടോ ഷെയര്‍ ചെയ്യുകയും മോശമായ ഭാഷയില്‍ കമന്റുകള്‍ എഴുതുകയുമായിരുന്നു അദ്ദേഹം.
ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കുമൊന്നിച്ചുള്ള മോര്‍ഫ് ചെയ്ത ചിത്രങ്ങളാണ് ഇയാള്‍ പ്രചരിപ്പിച്ചത്. വേണ്ട സമയത്ത് വിവാഹം കഴിച്ചില്ലെങ്കില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ വലുതായിരിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് ഇദ്ദേഹം മമതയെ പരിസഹിക്കുന്നത്. മമതയെ മോശമായി ചിത്രീകരിക്കുന്ന ചില ബംഗാളി ആര്‍ട്ടിക്കിളുകളും ഇയാള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
നിതീഷ് കുമാറിനെ എയിംസില്‍ പ്രവേശിപ്പിച്ചു
വേണ്ട പ്രായത്തില്‍ ഒരാള്‍ വിവാഹം ചെയ്തില്ലെങ്കില്‍ അവര്‍ വഴി തെറ്റിപ്പോകും. എന്നാല്‍ ഒരു സ്ത്രീ വിവാഹം കഴിക്കാത്തതിന്റെ എല്ലാ പ്രത്യാഘാതവും പശ്ചിമബംഗാള്‍ ജനത തന്നെ അനുഭവിച്ചുകൊണ്ടിരിക്കുയാണ് എന്നായിരുന്നു ഇയാള്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ഇതിന് മുന്‍പും ഇയാള്‍ ഇത്തരത്തിലുള്ള ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു.