തിരുവനന്തപുരം: പൊലീസ് ആക്രമണത്തില്‍ നേതാവിന്റെ കാഴ്ച നഷ്ടമായെന്ന ബി.ജെ.പിയുടെ പ്രചരണം പൊളിയുന്നു. ലോ അക്കാദമി സമരത്തിനിടെ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ഡോ.പി.വി വാവയുടെ ഇടത് കണ്ണിന്റെ കാഴ്ച നഷ്ടമായെന്ന വാര്‍ത്ത പ്രചരിപ്പിക്കാനുള്ള ബി.ജെ.പിയുടെ ശ്രമമാണ് പാളിയത്.
കണ്ണിന്റെ കാഴ്ച്ച നഷ്ടമായെന്ന തരത്തിലുള്ള വാര്‍ത്ത കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ വാവയുടെ കണ്ണിന്റെ കാഴ്ചയ്ക്ക് കുഴപ്പമില്ലെന്ന് അദ്ദേഹത്തെ ചികിത്സിച്ച കിംസ് ആശുപത്രി അധികൃതര്‍ അറിയിച്ചതോടെയാണ് സംഗതി തള്ളാണെന്ന് വ്യക്തമായത്.
കണ്ണിന് ചെറിയ വീക്കം മാത്രമേ ഉള്ളൂ. ശസ്ത്രക്രീയ നടത്തേണ്ടി വരില്ലെന്നും വാവയുടെ ആരോഗ്യത്തിന് കുഴപ്പമില്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ലോ അക്കാദമി വിഷയത്തില്‍ കഴിഞ്ഞ ദിവസം ബി.ജെ.പി നടത്തിയ ഹര്‍ത്താലിനിടെയാണ് പൊലീസും പാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയത്. ഇതിനിടെയാണ് വാവയ്ക്ക് പരുക്കേല്‍ക്കുന്നത്. പിന്നീടാണ് വാവയുടെ കണ്ണിന്റെ കാഴ്ച നഷ്ടമായെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്.