| Friday, 21st December 2018, 5:13 pm

തമിഴ്‌നാട്ടില്‍ ബി.ജെ.പി തുടച്ചുനീക്കപ്പെടും, കേരളത്തില്‍ വേരുറപ്പിക്കില്ല; ദക്ഷിണേന്ത്യയില്‍ ബി.ജെ.പിയ്ക്ക് പത്തില്‍ കൂടുതല്‍ സീറ്റ് ലഭിക്കില്ലെന്ന് പുതുച്ചേരി മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് ദക്ഷിണേന്ത്യയില്‍ പത്ത് സീറ്റില്‍ കൂടുതല്‍ ജയിക്കാനാകില്ലെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി. വിശാഖപട്ടണത്ത് ഇന്ത്യാ ടുഡേയുടെ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“തമിഴ്‌നാട്ടില്‍ ബി.ജെ.പി തുടച്ചുനീക്കപ്പെടും. കേരളത്തില്‍ അവര്‍ അക്കൗണ്ട് തുറക്കാന്‍ സാധ്യതയില്ല. കര്‍ണാടകയില്‍ ചിലപ്പോള്‍ അഞ്ചോ ആറോ സീറ്റ് ലഭിച്ചേക്കാം”.

ALSO READ: “”ആ 50 കോടി അതിനുള്ളതല്ല””; വനിതാ മതിലിന് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഒരു പൈസ പോലും ചിലവാക്കില്ലെന്ന് മുഖ്യമന്ത്രി

ആന്ധ്രയിലും ബി.ജെ.പിയ്ത്ത് അക്കൗണ്ട് തുറക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 119 സീറ്റുള്ള തെലങ്കാനയില്‍ ബി.ജെ.പി നേടിയത് വെറും മൂന്ന് സീറ്റാണ്.

അതിനാല്‍ തെലങ്കാനയിലും ബി.ജെ.പിയ്ക്ക് കാര്യമായ നേട്ടമുണ്ടാക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

120 സീറ്റുകളില്‍ പ്രാദേശിക പാര്‍ട്ടികളും കോണ്‍ഗ്രസും ജയിക്കുമെന്നും നാരായണസ്വാമി പറഞ്ഞു. തെലങ്കാനയില്‍ മഹാകുടമി പരാജയപ്പെട്ടത് പരിശോധിക്കുമെന്നും ടി.ആര്‍.എസിന്റെ വിജയത്തിന്റെ ക്രെഡിറ്റ് ചന്ദ്രശേഖരറാവുവിന് അര്‍ഹതപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more