ജയ്പൂര്‍: രാജസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വേണ്ടതെല്ലാം ബി.ജെ.പി ചെയ്തുകഴിഞ്ഞെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.
രാജസ്ഥാനില്‍ ഞങ്ങള്‍ വിജയിക്കുമെന്ന് ഉറപ്പിച്ചുകഴിഞ്ഞു. ഞങ്ങള്‍ അവിടെ വീണ്ടും സര്‍ക്കാര്‍ ഉണ്ടാക്കിയിരിക്കും. വസുന്ധരെ രാജെ ജി തന്നെ അവിടെ മുഖ്യമന്ത്രിയാകുകയും ചെയ്യും. കോണ്‍ഗ്രസിന്റെ ജാതി രാഷ്ട്രീയത്തിനെതിരെ ജനങ്ങള്‍ വോട്ടു ചെയ്യുമെന്നും അമിത് ഷാ പറഞ്ഞു.
222 റാലികളാണ് ഞങ്ങള്‍ രാജസ്ഥാനില്‍ സംഘടിപ്പിച്ചത്. 15 റോഡ് ഷോ നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ 13 റാലിയില്‍ പങ്കെടുത്തു. 38 ഓളം വലുതും ചെറുതുമായ മീറ്റിങ്ങുകളില്‍ ഞാന്‍ നേരിട്ട് പങ്കെടുത്തു.
സി.കെ ജാനു എല്‍.ഡി.എഫിലേക്ക്? ഡൂള്‍ന്യൂസുമായി നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം
ജനങ്ങളെ എങ്ങനെ വിശ്വാസത്തിലെടുക്കാമെന്ന് ഞങ്ങള്‍ക്ക് അറിയാം. അത് ചെയ്തിട്ടുണ്ട്. വിജയത്തിന്റെ കാര്യത്തില്‍ ഇനി സംശയമില്ല. സംസ്ഥാന സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ഞങ്ങള്‍ നേരിട്ട് ജനങ്ങളില്‍ എത്തിച്ചിട്ടുണ്ട്. സര്‍ക്കാര്‍ 80 ലക്ഷത്തോളം കര്‍ഷകരുടെ ലോണ്‍ എഴുതിത്തളിയിട്ടുണ്ടെന്നാണ് അമിത് ഷാ അവകാശപ്പെടുന്നത്. മാത്രമല്ല 80 ലക്ഷം ശൗചാലയങ്ങള്‍ ബി.ജെ.പി നിര്‍മിച്ചു നല്‍കിയെന്നും അമിത് ഷാ പറഞ്ഞു.
അതേസമയം ബുലന്ദ്ശ്വര്‍ കൊലപാതകത്തെ രാഷ്ട്രീയവത്ക്കരിക്കരുതെന്നും അമിത് ഷാ പറഞ്ഞു. ബുലന്ദ്ശ്വര്‍ സംഭവം നിര്‍ഭാഗ്യകരം തന്നെയാണ്. അല്ലെന്ന് പറയുന്നില്ല. എസ്.ഐ.ടി ടീമിനെ നിയോഗിച്ചിട്ടുണ്ട്.
എസ്.ഐ.ടി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിലൂടെ എല്ലാ കാര്യങ്ങളും വ്യക്തമാകും. വെറുതെ ആ വിഷയം രാഷ്ട്രീയവത്ക്കരിച്ച് ബി.ജെ.പിക്കെതിരായ ആയുധമാക്കരുതെന്നും അമിത് ഷാ പറഞ്ഞു.