പെട്രോളടിച്ച് വോട്ടു പിടിക്കാന്‍ ബി.ജെ.പി
Daily News
പെട്രോളടിച്ച് വോട്ടു പിടിക്കാന്‍ ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 3rd October 2015, 8:03 pm

sushil-modi-1
പാട്‌ന: പെണ്‍കുട്ടികള്‍ക്ക് സ്‌കൂട്ടറില്‍ നിറയ്ക്കാനായി രണ്ടു വര്‍ഷത്തേയ്ക്ക് സൗജന്യമായി പെട്രോള്‍ നല്‍കുമെന്ന് ബി.ജെ.പി. പത്താം ക്ലാസ്, പ്ലസ് ടു എന്നിവ ഫസ്റ്റ് ക്ലാസോടെ പാസാകുന്ന പെണ്‍കുട്ടികള്‍ക്കാണ് ഇവ നല്‍കുകയെന്ന് ബി.ജെ.പി നേതാവ് സുശീല്‍ മോദി പാട്‌നയില്‍ പറഞ്ഞു.

“ബി.ജെ.പിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ മെട്രിക്കുലേഷനും ഇന്റര്‍മീഡിയറ്റും ഫസ്റ്റ് ക്ലാസില്‍ പാസാകുന്ന 5,000 പെണ്‍കുട്ടികള്‍ക്ക് സ്‌കൂട്ടറും രണ്ടുവര്‍ഷത്തേയ്ക്ക് പെട്രാളും സൗജന്യമായി നല്‍കുമെന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു” സുശീല്‍ മോദി പറഞ്ഞു.

സംസ്ഥാനത്ത് പെട്രോള്‍ വിതരണം ചെയ്യുമെന്ന് ബിഹാര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ബി.ജെ.പിയുടെയും വാഗ്ദാനം.

“ഞങ്ങള്‍ സ്‌കൂട്ടര്‍ നല്‍കാന്‍ തീരുമാനിച്ചാല്‍ എവിടുന്ന് പെട്രോളടിക്കുമെന്നാലോചിച്ച് ആരും വിഷമിക്കേണ്ടതില്ല, അതും ഞങ്ങള്‍ തന്നെ തരും” മോദിയുടെ വാക്കുകള്‍.