ഔറംഗബാദ്: മഹാരാഷ്ട്രയില്‍ മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബി.ജെ.പി. മുതിര്‍ന്ന നേതാവും കേന്ദ്രമന്ത്രിയുമായ റാവുസാഹേബ് ഡാന്‍വെയാണ് അണിയറയില്‍ കുതിരക്കച്ചവടത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.
ഔറംഗബാദില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മഹാരാഷ്ട്രയില്‍ നമ്മുടെ സര്‍ക്കാര്‍ വരില്ലെന്ന് നിങ്ങള്‍ കരുതരുത്. അടുത്ത രണ്ട്-മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ നമ്മള്‍ സര്‍ക്കാരുണ്ടാക്കും. കണക്കുകള്‍വെച്ച് നമ്മള്‍ പദ്ധതി തയ്യാറാക്കുന്നുണ്ട്. ഈ തെരഞ്ഞെടുപ്പ് കഴിയാന്‍ കാത്തിരിക്കുകയാണ് ഞങ്ങള്‍’, ഡാന്‍വെ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഈ ദിവസമായിരുന്നു മഹാരാഷ്ട്രയില്‍ എന്‍.സി.പിയിലെ അജിത് പവാറിനെ ഒപ്പം കൂട്ടി ബി.ജെ.പി ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രൂപീകരിച്ചത്.
എന്നാല്‍ ഇരുവരുടേയും സത്യപ്രതിജ്ഞ കഴിഞ്ഞ് നിമിഷങ്ങള്‍ക്കകം സര്‍ക്കാര്‍ താഴെ വീണു. അജിത് പവാറിനെ തിരിച്ചെത്തിച്ച് ശരദ് പവാര്‍ നടത്തിയ നീക്കമാണ് ബി.ജെ.പിയ്ക്ക് തുടര്‍ഭരണം നഷ്ടമാക്കിയത്.
ഇതിന് പിന്നാലെ ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് നേതൃത്വത്തില്‍ മഹാ വികാസ് അഘഡി സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു.
ബി.ജെ.പിയ്ക്ക് 105 സീറ്റ് ലഭിച്ചപ്പോള്‍ ശിവസേനയ്ക്ക് 56 ഉം എന്‍.സി.പിയ്ക്ക് 54 ഉം കോണ്‍ഗ്രസിന് 44 ഉം സീറ്റാണ് ലഭിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: BJP will form govt in Maharashtra in next 3 months: Union minister