ജയ്പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസ് കേവലഭൂരിപക്ഷത്തിലേക്ക് ലീഡ് നില ഉയര്‍ത്തവേ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പാര്‍ട്ടി നേതാവ് കേന്ദ്രമന്ത്രി താവാര്‍ ചന്ദ് ഗെഹ്‌ലോട്ട്. ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് ഇത് സംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
“ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്.”
സാമൂഹ്യനീതി വകുപ്പ് മന്ത്രിയാണ് താവാര്‍ ചന്ദ് ഗെഹ്‌ലോട്ട്.
അതേസമയം രാജസ്ഥാനില്‍ കോണ്‍ഗ്രസ് 99 സീറ്റില്‍ മുന്നിട്ട് നില്‍ക്കുകയാണ്. 101 സീറ്റാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്.
76 സീറ്റിലാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്. മറ്റുള്ളവര്‍ 24 സീറ്റില്‍ ലീഡ് ചെയ്യുന്നു.
അതേസമയം വോട്ടെണ്ണല്‍ പുരോഗമിക്കവേ രാജസ്ഥാനില്‍ വലിയ തിരിച്ചടിയാണ് ബി.ജെ.പി മന്ത്രിമാര്‍ നേരിട്ടത്. മുഖ്യമന്ത്രി വസുന്ധര രാജെ മുന്നേറുമ്പോള്‍ മന്ത്രിസഭയിലെ പ്രധാനപ്പെട്ട മന്ത്രിമാരെല്ലാം പിന്നിലാണ്.
രാജസ്ഥാനിലെ സാമൂഹ്യ നീതി വകുപ്പ് മന്ത്രി അരുണ്‍ ചതുര്‍വേദി ജയ്പൂരിലെ സിവില്‍ ലൈന്‍ മണ്ഡലത്തില്‍ 3000ത്തിലേറെ വോട്ടുകള്‍ക്ക് പിന്നിലാണ്.
കൃഷി മന്ത്രി പ്രഭു ലാല്‍ സൈനിയും 2000 വോട്ടുകള്‍ക്ക് പിന്നിലാണ്. രാജസ്ഥാനിലെ അന്‍ത സീറ്റില്‍ നിന്നായിരുന്നു ഇദ്ദേഹം ജനവിധി തേടിയത്.
രാജസ്ഥാനിലെ തന്നെ ജലവിഭവ വകുപ്പ് മന്ത്രിയായ രാംപ്രതാപ് 1000 വോട്ടുകള്‍ക്ക് പിന്നിലാണ്. ഹനുമന്‍ഗര്‍ മണ്ഡലത്തില്‍ നിന്നായിരുന്നു ഇദ്ദേഹം മത്സരിച്ചത്.
നഗരവികസന വകുപ്പ് മന്ത്രി ശ്രീചന്ദ്ര് ക്രിപാലിനിയും 500 വോട്ടുകള്‍ക്ക് പിന്നിലാണ്. നിമാഗേര മണ്ഡലത്തില്‍ നിന്നായിരുന്നു ഇദ്ദേഹം മത്സരിച്ചത്.
ALSO READ: മധ്യപ്രദേശ് ഫോട്ടോഫിനിഷിലേക്ക്; ബി.എസ്.പി നിലപാട് നിര്‍ണായകം
തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തിരിച്ചടി നേരിടുമ്പോള്‍ മാധ്യമങ്ങളെ കണ്ട് മോദി; തോല്‍വിയെക്കുറിച്ചുള്ള ചോദ്യത്തിനു മുമ്പില്‍ തിരിഞ്ഞുനടന്നു
അതേസമയം സ്പീക്കര്‍ കൈലാഷ് മെഗ് വാല്‍ 3411 സീറ്റിന് ലീഡ് ചെയ്യുന്നുണ്ട്. ബില്‍വാരയിലെ ഷഹപൂരാ മണ്ഡലത്തില്‍ നിന്നാണ് ഇദ്ദേഹം ജനവധി തേടിയത്.
രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരെ രാജെ 8845 വോട്ടുകള്‍ക്ക് ഇപ്പോള്‍ മുന്നിലാണ്. കോണ്‍ഗ്രസിന്റെ അശോക് ഗെഹ്ലോട്ട് 5112 വോട്ടിനും കോണ്‍ഗ്രസിന്റെ സച്ചിന്‍ പൈലറ്റ് 5295 വോട്ടുകള്‍ക്കും ലീഡ് ചെയ്യുന്നുണ്ട്.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ ജേതാവുമായ കൃഷ്ണ പുനിയ സുദല്‍പൂര്‍ മണ്ഡലത്തില്‍ 1000 വോട്ടുകള്‍ക്ക് മുന്നേറുകയാണ്. ഇവിടെയും ബി.ജെ.പി സ്ഥാനാര്‍ത്ഥിയാണ് പിന്നില്‍.
WATCH THIS VIDEO: