| Sunday, 5th November 2023, 3:26 pm

മധ്യപ്രദേശില്‍ ബി.ജെ.പി ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ രൂപീകരിക്കും: പിയൂഷ് ഗോയല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്‍ഡോര്‍: പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി മധ്യ പ്രദേശില്‍ ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍. നവംബര്‍ 17ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്‍ഡോറില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞങ്ങള്‍ ഇന്‍ഡോര്‍ തൂത്തുവാരും. മധ്യപ്രദേശില്‍ ബി.ജെ.പി വീണ്ടും അധികാരത്തിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ മധ്യപ്രദേശില്‍ വികസനം കൊണ്ടുവരും,’ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 10 വര്‍ഷമായി ബി.ജെ.പി രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിച്ച കാര്യങ്ങളെ ഗോയല്‍ പ്രശംസിച്ച് സംസാരിച്ചു. രാജ്യത്തിന് വേണ്ടി മോദി ചെയ്ത കാര്യങ്ങള്‍ മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ഗുണം ചെയ്യുമെന്ന പ്രതീക്ഷയും ഗോയല്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ പങ്കുവെച്ചു. മധ്യപ്രദേശിലെ ജനങ്ങള്‍ നരേന്ദ്ര മോദിക്കൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമനയം, നവംബര്‍ 17ന് തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ്. വോട്ടെണ്ണല്‍ ഡിസംബര്‍ മൂന്നിന് നടക്കും. 230 നിയമസഭാ മണ്ഡലങ്ങളില്‍ നിന്നുള്ള നിയമസഭാംഗങ്ങളെ വോട്ടര്‍മാര്‍ തെരഞ്ഞെടുക്കും.

Content Highlights: BJP will form double engine government in Madhya Pradesh, says Piyush Goyal

We use cookies to give you the best possible experience. Learn more