national news
ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ എന്‍.ഡി.എ തകര്‍ന്നടിയുമെന്ന് ഇന്ത്യാ ടുഡെയുടെ സര്‍വ്വെ ഫലം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Aug 20, 06:32 pm
Tuesday, 21st August 2018, 12:02 am

ന്യൂദല്‍ഹി: ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ ഭരണകക്ഷിയായ എന്‍.ഡി.എക്ക് ഭരണം നഷ്ടപ്പെടുമെന്ന് ഇന്ത്യാ ടുഡെയുടെ കര്‍വി ഇന്‍സൈറ്റ്‌സ് സര്‍വ്വെ ഫലം. 2014ല്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ എന്‍.എഡി.എ സര്‍ക്കാരിന് ഇപ്പോള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നാല്‍ പരാജയമായിരിക്കും ഫലമെന്നാണ് സര്‍വ്വെ ഫലം.

മൂഡ് ഓഫ് നാഷന്‍ എന്ന് പേരില്‍ നടത്തിയ സര്‍വ്വെയില്‍ എന്‍.ഡി.എയ്ക്ക് 281 സീറ്റുകള്‍ മാത്രമേ നേടാന്‍ കഴിയു എന്നാണ് സര്‍വ്വെ പറയുന്നത്. 2014ല്‍ ബി.ജെ.പി ഒറ്റയ്ക്ക് 282 സീറ്റുകള്‍ നേടിയിരുന്നു. 336 സീറ്റായിരുന്നു അന്ന് എന്‍.ഡി.എ നേടിയത്.

AlsoRead ഫിറ്റ്‌നസ് വീഡിയോക്ക് 35 കോടി, കേരളത്തിന് 500; മോദി കളിക്കുന്നത് രാഷ്ട്രീയമെന്ന് കോണ്‍ഗ്രസ്

കോണ്‍ഗ്രസ് 2014 ലെ 44 സീറ്റുകളില്‍ നിന്ന് 122 സീറ്റായി നില മെച്ചപ്പെടുത്തുമെന്നാണ് സര്‍വ്വെ പറയുന്നത്. എന്നാല്‍ ഭരണം തീരുമാനിക്കുക കോണ്‍ഗ്രസ്- ബി.ജെ.പി ഇതര കക്ഷികളായ ചെറുപാര്‍ട്ടികളായിരിക്കുമെന്നും കണക്കുകള്‍ പറയുന്നു.

140 സീറ്റുകളായിരിക്കും മറ്റുള്ളവര്‍ നേടുക. ജൂലൈ 18 മുതല്‍ 29 വരെയായിരുന്നു ഇന്ത്യാ ടുഡെയുടെ സര്‍വ്വെ. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ 36 ശതമാനം വോട്ടുകളാണ് ബി.ജെ.പിക്ക് കിട്ടുക. കോണ്‍ഗ്രസ് 31 ശതമാനവും മറ്റുപാര്‍ട്ടികള്‍ 33 ശതമാനം വേട്ടും നേടുമെന്നും സര്‍വെ പ്രവചിക്കുന്നു.