തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. മന്ത്രിമാര്‍ അവര്‍ക്ക് തോന്നിയത് പോലെ കാര്യങ്ങള്‍ ചെയ്യുകയാണെന്നും മണിപ്പൂരിനെ കുറിച്ചെല്ലാം വല്ലാതെ വേവലാതിപ്പെടുന്നവര്‍ സംസ്ഥാനത്തെ ക്രൈസ്തവ സഭാ നേതാക്കന്‍മാര്‍ക്കെതിരെ കേസെടുത്തത് സംബന്ധിച്ച് വിശദീകരണം പോലും നല്‍കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
‘കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നാല് മത്സ്യത്തൊഴിലാളികള്‍ മരണപ്പെട്ടു. അതില്‍ പ്രതിഷേധം അറിയിക്കാനെത്തിയ യൂജിന്‍ പെരേര അടക്കമുള്ള സാമുദായിക നേതാക്കള്‍ക്കെതിരെ കേസെടുത്തു. മന്ത്രിമാര്‍ അവര്‍ക്ക് തോന്നിയത് പോലെ കാര്യങ്ങള്‍ ചെയ്യുകയാണ്. മണിപ്പൂരിനെ കുറിച്ചെല്ലാം വല്ലാതെ വേവലാതിപ്പെടുന്നവര്‍ സംസ്ഥാനത്തെ ക്രൈസ്തവ സഭാ നേതാക്കന്‍മാര്‍ക്കെതിരെ കേസെടുത്തത് സംബന്ധിച്ച് വിശദീകരണം പോലും നല്‍കുന്നില്ല,’ സുരേന്ദ്രന്‍ പറഞ്ഞു.
സംസ്ഥാനത്ത് വലിയ രീതിയിലുള്ള അഴിമതി എല്ലാ ദിവസവും നടക്കുകയാണെന്നും മഴ മാറിയതിന് ശേഷം ഓഗസ്റ്റ് അവസാനം വലിയ സമരങ്ങളും പ്രചാരണ പരിപാടികളും ബി.ജെ.പി നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
‘വലിയ രീതിയിലുള്ള അഴിമതി എല്ലാ ദിവസവും നടന്നുകൊണ്ടിരിക്കുകയാണ്. പൊലീസ് നായ്ക്കളെ വാങ്ങിയതില്‍ പോലും ലക്ഷക്കണക്കിന് അഴിമതി നടന്നുവെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. എവിടെയൊക്കെ കയ്യിട്ട് വാരാന്‍ സാധിക്കുമോ അവിടെയൊക്കെ മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും കയ്യിട്ടുവാരുകയാണ്. കഴിഞ്ഞ 150 ദിവസത്തില്‍ ഞെട്ടിപ്പിച്ച പല അഴിമതി കേസുകളും പുറത്ത് വന്നു. എ.ഐ ക്യാമറ അഴിമതി, കെ ഫോണ്‍ അഴിമതി, ഊരാളുങ്കലുമായി ബന്ധപ്പെട്ട് വന്ന നിരവധി ആരോപണങ്ങള്‍. ഇതിനെ കുറിച്ചൊന്നും ഒരുതരത്തിലുള്ള അന്വേഷണങ്ങളും സംസ്ഥാനത്ത് നടക്കുന്നില്ല. എന്തിനേറെ പ്രതിപക്ഷ നേതാക്കളായ കെ. സുധാകരനെതിരെയും വി.ഡി സതീശനെതിരെയും വന്ന അഴിമതികള്‍ പോലും ചായക്കോപ്പയിലെ കൊടുങ്കാറ്റായി. അന്വേഷണം എങ്ങും എത്തിയില്ല.
വലിയ രീതിയിലുള്ള പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്. ഈ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സി.പി.ഐ.എം തയ്യാറാകണം. മുഖ്യമന്ത്രി സ്വമേധയാ രാജിവെക്കണം. കേളത്തിനൊരു നാഥനില്ലെന്നത് പ്രധാന പ്രശ്‌നം തന്നെയാണ്. ഞങ്ങള്‍ ഈ ഓഗസ്റ്റ് മാസം അവസാനം മഴ കഴിയുമ്പോള്‍ ലക്ഷക്കണക്കിന് ആളുകളെ പങ്കെടുപ്പിക്കുന്ന തരത്തിലുള്ള വലിയ സമരങ്ങളും പ്രചാരണ പരിപാടിയും നടത്തും. ഈ മഴയത്ത് ഒരു പാര്‍ട്ടിയും സമരം നടത്തുന്നില്ലലോ, ശക്തമായ മഴയാണല്ലോ കേരളത്തില്‍. വലിയ സമരം ഞങ്ങള്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. ലക്ഷക്കണക്കിന് ആളുകളെ ഒന്നിച്ച് തന്നെ അണിനിരത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് ബി.ജെ.പി നേതൃത്വം നല്‍കും,’ സുരേന്ദ്രന്‍ പറഞ്ഞു.
Content Highlight: BJP will conduct protest after rain: K surendran