ബംഗാള്‍: 2019 ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 150 സീറ്റുകളിലേക്ക് കൂപ്പുകുത്തുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും, ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. ബംഗാളില്‍ വെച്ച് നടന്ന തൃണമൂല്‍ പാര്‍ട്ടി പരിപാടിയ്ക്കിടെയാണ് മമത മോദിക്കെതിരെ ആഞ്ഞടിച്ചത്.
പ്രസംഗത്തില്‍ തൃണമൂല്‍ ദേശീയ രാഷ്ട്രീയത്തിലെ നിര്‍ണ്ണായക ശക്തിയാവാന്‍ തന്നെയാണ് ശ്രമം നടത്തുന്നതെന്നും മമത വ്യക്തമാക്കി. ബംഗാളിലെ 42 ലോക്സഭാ സീറ്റുകളും നേടുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും മമത ആവര്‍ത്തിച്ച് വ്യക്തമാക്കി.
രാഷ്ട്രത്തിന് ശരിയായ ദിശ ബംഗാള്‍ കാണിച്ച് കൊടുക്കുമെന്നും മമത പ്രസംഗത്തില്‍ പറയുന്നുണ്ട്.
ഹിറ്റ്‌ലറേക്കാളും മുസോളിനിയേക്കാളും വലിയ ചക്രവര്‍ത്തിയാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നത്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ലഭിക്കുന്ന സീറ്റുകള്‍ കുറയും. അവര്‍ 150ലേക്ക് കൂപ്പ് കുത്തും. മമത പറഞ്ഞു.
ALSO READ: എസ്. ഹരീഷിനെതിരായ ആക്രമണവാര്‍ത്ത മുക്കിയ മാതൃഭൂമിക്ക് “മീശ” പിന്‍വലിച്ച വാര്‍ത്ത ബ്രേക്കിങ് ന്യൂസ്
ഇന്നലത്തെ അവിശ്വാസ പ്രമേയത്തില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷം കിട്ടിയിരിക്കാം, പക്ഷേ പാര്‍ലമെന്റിന് പുറത്ത് അവര്‍ക്ക് ഭൂരിപക്ഷം നഷ്ടപെടുകയാണ്.
അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അകറ്റൂ, ദേശത്തെ രക്ഷിക്കൂ എന്ന ക്യാംപെയ്ന്‍ ആണ് തങ്ങള്‍ ഉയര്‍ത്തുക എന്നും മമത ചടങ്ങില്‍ വ്യക്തമാക്കി.