ബി.ജെ.പിയുടെ വെബ്‌സൈറ്റ് സെര്‍ച്ച് ചെയ്യുമ്പോള്‍ കഴിഞ്ഞ ഒരാഴ്ചയായി ഇതാണ് അവസ്ഥ. മാര്‍ച്ച് 5 നാണ് ബി.ജെ.പിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രവര്‍ത്തനരഹിതമാകുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിക്കുന്ന രീതിയിലുള്ള ചില ദൃശ്യങ്ങളും സ്‌ക്രീന്‍ ഷോട്ടുകളും അസഭ്യ കമന്റുകളും പേജില്‍ നിന്ന് ഷെയര്‍ ചെയ്യപ്പെട്ടിരുന്നു.
ജര്‍മന്‍ ചാന്‍സിലര്‍ ആഞ്ജല മെര്‍ക്കലിന് ഷേക്ക് ഹാന്‍ഡ് നല്‍കാന്‍ മോദി ശ്രമിക്കുമ്പോള്‍””ക്ഷമിക്കണം എനിക്ക് ഒരു ബോയ്ഫ്രണ്ടുണ്ട്”” എന്ന് പറഞ്ഞ് അവര്‍ നടന്നുപോകുന്ന രീതിയിലുള്ള എഡിറ്റിങ് വീഡിയോകളുമാണ് പേജിലൂടെ ഷെയര്‍ ചെയ്യപ്പട്ടത്. ബൊഹീമിയന്‍ റാപ്സോഡി മ്യൂസിക് വീഡിയോയും ഇതിനൊപ്പം ഷെയര്‍ ചെയ്തിട്ടുണ്ട്.
ALSO READ: ലോകചരിത്രത്തിലെ ആ പമ്പരവിഡ്ഢിത്തം വിചാരണ ചെയ്യുന്ന തെരഞ്ഞെടുപ്പാണിത്; തോമസ് ഐസക്
സഹോദരീ സഹോദരന്‍മാരേ.. ഞാന്‍ നിങ്ങളെയെല്ലാം മണ്ടന്‍മാരാക്കിയിരുന്നു… ഞങ്ങള്‍ നിങ്ങളെയെല്ലാം മണ്ടന്‍മാരാക്കിയിരിക്കുന്നു.. കൂടുതല്‍ വരാനിരിക്കുന്നേയുള്ളൂ.. അഭിനന്ദനങ്ങള്‍.. മോദിയുടെ ചിത്രത്തിന് താഴെ ഇങ്ങനെയായിരുന്നു കുറിച്ചത്.
ബി.ജെ.പിയുടെ പേജ് തുറക്കുമ്പോള്‍ “”വി വില്‍ ബി ബാക്ക് സൂണ്‍”” എന്ന സന്ദേശമാണ് ഇപ്പോഴും കാണുന്നത്.
അസൗകര്യം നേരിട്ടതില്‍ ഖേദിക്കുന്നു, ചില അറ്റകുറ്റപ്പണികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഉടന്‍ തിരിച്ചെത്തും എന്നും സന്ദേശത്തില്‍ പറയുന്നു.
ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന ബി.ജെ.പിയ്ക്ക് ഒരാഴ്ചയ്ക്കിപ്പുറവും വൈബ്സൈറ്റ് പൂര്‍വസ്ഥിതിയിലാക്കാനായിട്ടില്ല.
വെബ്സൈറ്റ് വീണ്ടെടുക്കാന്‍ താമസിക്കുന്നത് ഡാറ്റാ നഷ്ടപ്പെടാന്‍ കാരണമാകുമെന്നാണ് ഫ്രഞ്ച് സെക്യൂരിറ്റി ഓഫീസറായ എലിയട്ട് ആന്‍ഡേഴ്സണ്‍ പറയുന്നത്.