| Saturday, 12th August 2017, 9:57 am

വന്ദേമാതരത്തിന്റെ ഒരു വരി പോലും ചൊല്ലാനറിയാതെ ചാനല്‍ ചര്‍ച്ചയില്‍ നാണം കെട്ട് ബി.ജെ.പി മന്ത്രി; മറ്റുള്ളവരെ വന്ദേമാതരം ചൊല്ലിക്കാന്‍ കച്ചകെട്ടിയിറങ്ങിയ ബി.ജെ.പിക്കാരുടെ സ്ഥിതി ഇതാണ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: വന്ദേമാതരം ഒരു വരിപോലും ചൊല്ലാന്‍ കഴിയാതെ നാണം കെട്ട് ബി.ജെ.പി മന്ത്രി. ഇന്ത്യാ ടുഡേ ചാനല്‍ സംഘടിപ്പിച്ച ന്യൂസ്‌റൂം വിത്ത് രാഹുല്‍ കന്‍വാല്‍ എന്ന പരിപാടിക്കിടെയായിരുന്നു സംഭവം. യു.പിയിലെ ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി ബാല്‍ദേവ് സിങ് ഔലാക്കാണ് വന്ദേമാതരത്തിന്റെ ഒരുവരിപോലും ചൊല്ലാന്‍ കഴിയാതെ പാടുപെട്ടത്.

താങ്കള്‍ക്ക് വന്ദേമാതരം ഒന്നുപാടാന്‍ കഴിയുമോ എന്ന ചോദ്യം അവതാരകന്‍ ചോദിച്ചപ്പോള്‍ ഇന്ത്യയിലെ മുഴുവന്‍ ആളുകള്‍ക്ക്് അതറിയാം എന്ന് പറഞ്ഞ് വിഷയം മാറ്റുകയായിരുന്നു മന്ത്രി.


Dont Miss ആധാറില്ലാത്തതിന്റെ പേരില്‍ ജെ.എന്‍.യു ഷെഹ്‌ല റാഷിദിന്റെ ഡെസേട്ടേഷന്‍ തിരിച്ചയച്ചു: ഈ സമ്മര്‍ദ്ദത്തിന് കീഴ്‌പ്പെടില്ലെന്ന് ഷെഹ്‌ല


വന്ദേമാതരവുമായി ബന്ധപ്പെട്ടുയര്‍ന്ന ചോദ്യങ്ങളില്‍ നിന്നെല്ലാം മന്ത്രി ഒഴിഞ്ഞുമാറുകയും ചെയ്തു. വന്ദേമാതരത്തിന്റെ ഒരു വരിയെങ്കിലും താങ്കള്‍ ചൊല്ലണമെന്ന് പറഞ്ഞപ്പോള്‍ ആ ചോദ്യത്തില്‍ നിന്നും തടിതപ്പുകയായിരുന്നു മന്ത്രി. ബി.ജെ.പി നേതാവ് സാക്ഷിമഹാരാജും പരിപാടിയില്‍ ഉണ്ടായിരുന്നു.

ഇത് ഒരിക്കലും ശരിയല്ലെന്നും ഒരു വരിയെങ്കിലും താങ്കള്‍ പാടണണെന്നും താങ്കള്‍ അത് പാടാതിരിക്കുന്നത് തെറ്റാണെന്നും അവതാരകന്‍ പറയുന്നുണ്ടായിരുന്നു. നിരവധി ആളുകള്‍ കണ്ടുകൊണ്ടിരിക്കുന്ന പരിപാടിയാണെന്നും അവതാരകന്‍ പറഞ്ഞെങ്കിലും അതിനൊന്നും ഉത്തരം നല്‍കാതെ വന്ദേമാതാരം പാടാന്‍ കഴിയില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു മന്ത്രി. എന്നാല്‍ ബി.ജെ.പി ഉന്നതനേതൃത്വത്തില്‍ ഇരിക്കുന്ന വ്യക്തികളുടെ ഇരട്ടമുഖമാണ് ഇതിലൂടെ വെളിച്ചത്തുവന്നതെന്ന് അവതാരന്‍ പരിപാടിക്ക് ശേഷം വ്യക്തമാക്കുകയും ചെയ്തു.

മുംബൈയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാനപനങ്ങൡലും വന്ദേമാതരം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് ബ്രിഹാംമുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അടുത്തിടെ ഉത്തരവിറക്കിയിരുന്നു. ഇതിനെ സ്വാഗതം ചെയ്തുകൊണ്ട് മഹാരാഷ്ട്രയിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലും വന്ദേമാതരം നിര്‍ബന്ധമാക്കണമെന്ന ആവശ്യവുമായി ബി.ജെ.പി രംഗത്തെത്തകയും ചെയ്തിരുന്നു.

തമിഴ്‌നാട്ടിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളഇലും സ്വകാര്യ സ്ഥാപനങ്ങളിലും വന്ദേമാതരം നിര്‍ബന്ധമായും ചൊല്ലണമെന്നുള്ള മദ്രാസ് ഹൈക്കോടതിയുടെ ചുവട് പിടിച്ചായിരുന്നു മഹാരാഷ്ട്ര ബി.ജെ.പിയുടേയും നിലപാട്.

We use cookies to give you the best possible experience. Learn more