ന്യൂദൽഹി: ലോക് സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ എന്ന കാര്യത്തിൽ ബി.ഡി.ജെ.എസ്. അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി നിലപാട് വ്യക്തമാക്കാത്തതിൽ ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. തുഷാർ വെള്ളാപ്പള്ളിയോട് തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ബി.ജെ.പി. ദേശീയ അധ്യക്ഷൻ അമിത് ഷായും ബി.ജെ.പിയിലെ മറ്റ് പ്രമുഖ നേതാക്കളും ആവശ്യപ്പെട്ടിരുന്നു.
Also Read ക്രൈസ്റ്റ്ചര്‍ച്ച് ഭീകരാക്രമണത്തെ ന്യായീകരിച്ച സെനറ്റര്‍ക്കുനേരെ ചീമുട്ടയെറിഞ്ഞ് കൗമാരക്കാരന്‍
ഇതിന്റെ ചുവട് പിടിച്ച് തുഷാർ അമിത് ഷായുമായി ചർച്ചകളും നടത്തിയിരുന്നു. ചർച്ചകളിൽ ധാരണയിലെത്തിയിട്ടും ലോക്സഭാ തെരഞ്ഞെടുപ്പിനോട് അടുക്കുമ്പോഴും തുഷാർ മത്സരിക്കുന്നതിനെ കുറിച്ച് ഒരു തീരുമാനവും അറിയിക്കാത്തതാണ് ബി.ജെ.പിയെ പ്രതിസന്ധിയിലാക്കുന്നത്.
എസ്.എൻ.ഡി.പി.യോഗത്തിൽ ഭാരവാഹി സ്ഥാനം വഹിക്കുന്നവർ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെങ്കിൽ ഭാരവാഹിത്വത്തിൽ നിന്നും രാജിവയ്ക്കണമെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അറിയിച്ചിരുന്നു. ഈ വസ്തുതയാണ് തുഷാറിന്റെ മൗനത്തിന് കാരണം എന്നാണ് കരുതപ്പെടുന്നത്.