| Sunday, 24th November 2019, 11:28 am

'ഗവര്‍ണറും സി.ബി.ഐയും അടക്കം എല്ലാവരും ബി.ജെ.പി പ്രവര്‍ത്തകര്‍'; അജിത് പവാറിനെ ജയിലിലടക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം എവിടെയെന്നും സഞ്ജ് റാവത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പി അപ്രതീക്ഷിതമായി സര്‍ക്കാര്‍ രൂപീകരിച്ചതിന് പിന്നാലെ സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങളെ വിമര്‍ശിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്‌മെന്റ്ും പൊലീസുമാണ് നാല് പ്രധാനപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകരെന്നും ഇപ്പോഴത്തെ ഗവര്‍ണറും അവരുടെ പ്രവര്‍ത്തകനാണെന്നും സഞ്ജയ് റാവത്ത് ആരോപിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ ഇപ്പോള്‍ സ്വന്തം ഗെയിമിലൂടെ ബി.ജെ.പി കെണിയിലായെന്നും അവരുടെ അവസാനത്തിന്റെ തുടക്കമാണിതെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

അഴിമതിക്കേസില്‍ എന്‍.സി.പി നേതാവിനെ ജയിലില്‍ അടക്കുമെന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം എവിടേയെന്നും സഞ്ജയ് റാവത്ത് ചോദിച്ചു.

‘ബി.ജെ.പി മഹാരാഷ്ട്രയില്‍ വോട്ട് നേടി രണ്ടാമതും അധികാരത്തിലെത്തിയാല്‍ എന്‍.സി.പി നേതാവ് അജിത് പവാറിനെ ജയിലിലടക്കുമെന്ന് വാഗ്ദാനം ചെയ്താണ്. എന്നാല്‍ ഇപ്പോള്‍ അവരാണ് ഇവിടുത്തെ ഉപമുഖ്യമന്ത്രി. അദ്ദേഹം അര്‍ത്തൂര്‍ ജയില്‍ റോഡില്‍ ഓഫീസ് ആരംഭിക്കുകയും സര്‍ക്കാര്‍ നയിക്കുന്നതിനായി ദേവേന്ദ്രഫഡ്‌നാവിസ് അവിടെ പോവുകയും ചെയ്യും.’ സഞ്ജയ് റാവത്ത് പറഞ്ഞു.

എന്‍.സി.പിയിലെ എല്ലാ നേതാക്കളേയും പാളയത്തിലാക്കാന്‍ കഴിവുള്ള വലിയ നേതാവാണ് അജിത് പവാര്‍ എന്നാണ് അവര്‍ കരുതുന്നത്. എന്നാല്‍ തെറ്റിപോയി. അത് യഥാര്‍ത്ഥ്യത്തില്‍ നിന്നും ഒരുപാട് വിദൂരതയിലാണെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

മഹാരാഷ്ട്രയില്‍ ദേവേന്ദ്രഫഡ്നാവിസിന്റെ സര്‍ക്കാര്‍ രൂപീകരണം ചട്ടവിരുദ്ധമാണെന്ന് കാണിച്ച് എന്‍.സി.പി, കോണ്‍ഗ്രസ്, ശിവസേന പാര്‍ട്ടികളുടെ ഹരജിയില്‍ സുപ്രീം കോടതി വാദം കേള്‍ക്കാന്‍ പോവുകയാണ്.
നിയമസഭയില്‍ തങ്ങള്‍ക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന് അവകാശപ്പെടുന്ന പ്രതിപക്ഷം വിശ്വാസവോട്ടെടുപ്പ് നടത്താന്‍ സുപ്രീം കോടതിയെ ബോധ്യപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more