കണ്ണൂര്‍: പുതുതായി തെരഞ്ഞെടുത്ത ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളകുട്ടിയുടെ അനുജന്‍ എ.പി ഷറഫൂദ്ദീന്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മത്സരിക്കും.
അബ്ദുള്ളക്കുട്ടിയുടെ നാടായ നാറാത്ത് പഞ്ചായത്തിലെ 17ാം വാര്‍ഡ് കമ്പിലില്‍ നിന്നാണ് ജനവിധി തേടുന്നത്. നാറാത്ത് അബ്ദുള്ളക്കുട്ടിയുടെ തറവാട് വീടിന് സമീപം തന്നെയാണ് ഷറഫുദ്ദീന്‍ താമസിക്കുന്നത്.
സെപ്തംബര്‍ 26നാണ് അബ്ദുള്ളക്കുട്ടിയെ ബി.ജെ.പിയുടെ ദേശീയ ഉപാധ്യക്ഷനായി തെരഞ്ഞെടുത്തത്.
കുമ്മനം രാജശേഖരനെയടക്കമുള്ളവരെ തഴഞ്ഞ് അടുത്ത കാലത്ത് മാത്രം പാര്‍ട്ടിയിലേക്ക് എത്തിയ അബ്ദുള്ളകുട്ടിയെ ദേശീയ നേതൃത്വത്തിലേക്ക് എടുത്തതിനെതിരെ ബി.ജെ.പിയില്‍ നിന്ന് ഒരു കൂട്ടം നേതാക്കള്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.
ബി.ജെ.പി ദേശീയ ഉപാധ്യക്ഷനായി തെരഞ്ഞെടുത്തതിന് പിന്നാലെ കേരളത്തില്‍ ബി.ജെ.പിക്ക് വലിയ പുരോഗതിയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് എ.പി അബ്ദുള്ളകുട്ടി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാരിന്റെ അഴിമതിക്കും, കള്ളക്കടത്തിനും എതിരായിട്ടുള്ള പോരാട്ടത്തിന്റെ മുന്നണിപ്പോരാളി ബി.ജെ.പിയാണെന്നും എ.പി അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു.
ബി.ജെ.പിക്ക് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മാത്രമല്ല നിയമസഭ തെരഞ്ഞെടുപ്പിലും വലിയ സാധ്യതയുണ്ട്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സോഷ്യല്‍ മീഡിയ പിന്തുണയുള്ള നേതാവ് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും അബ്ദുള്ളക്കുട്ടി നേരത്തെ കൂട്ടിച്ചേര്‍ത്തിരുന്നു.
ബി.ജെ.പിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തപ്പോഴാണ് 12 വൈസ്പ്രസിഡന്റുമാരില്‍ ഒരാളായി എ.പി അബദുള്ളക്കുട്ടിയെയും തീരുമാനിച്ചത്.
കെ സുരേന്ദ്രനെ സംസ്ഥാന പ്രസിന്റായി തെരഞ്ഞെടുത്തപ്പോള്‍ മുന്‍ പ്രസിഡന്റ് കുമ്മനം രാജശേഖരനെയും ശോഭാസുരേന്ദ്രനെയും ദേശീയ തലത്തിലേക്ക് പരിഗണിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സംഘടനാ തലത്തില്‍ ഇപ്പോഴുണ്ടായിരിക്കുന്ന നേതൃമാറ്റത്തില്‍ കുമ്മനം രാജശേഖരനും ശേഭാസുരേന്ദ്രനെയും ഉള്‍പ്പെടുത്തിയിരുന്നില്ല.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Bjp vice president AP Abdullakutty’s brother NDA Candidate in Kannur