| Sunday, 13th October 2019, 8:56 am

'സ്വന്തം സര്‍ക്കാരിന്റെ വീഴ്ച്ചയില്‍ ഞെട്ടലുണ്ടെങ്കില്‍ സിന്ധ്യ പാര്‍ട്ടി വിടണം'; മധ്യപ്രദേശ് കോണ്‍ഗ്രസിലെ തര്‍ക്കം മുതലെടുത്ത് ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: കോണ്‍ഗ്രസ് നേതാവ് ജ്യോതി രാദിത്യ സിന്ധ്യ പാര്‍ട്ടി വിടണമെന്ന് പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവ. കര്‍ഷക കടം എഴുതി തള്ളുന്നതില്‍ സര്‍ക്കാര്‍ വീഴ്ച്ചവരുത്തിയെന്ന് സിന്ധ്യ തന്നെ ആരോപിച്ച പശ്ചാത്തലത്തിലാണ് ഗോപാല്‍ ഭാര്‍ഗവയുടെ പ്രസ്താവന.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ ദിവസം കമല്‍നാഥ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിന്ധ്യ രംഗത്തെത്തിയിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കമല്‍നാഥ് സര്‍ക്കാര്‍ മുഴുവന്‍ കര്‍ഷക വായ്പയും എഴുതി തള്ളുമെന്ന് വാഗ്ദാനം ചെയ്തെങ്കിലും അത് നിറവേറ്റിയില്ലെന്നായിരുന്നു സിന്ധ്യയുടെ പ്രസ്താവന. കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ കമല്‍നാഥിന് കണ്ണാടിയാവുകയാണെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം സര്‍ക്കാരിന്റെ വീഴ്ച്ചകള്‍ ചൂണ്ടികാട്ടിയ സിന്ധ്യ പാര്‍ട്ടി വിട്ട് പുറത്ത് വരണമെന്നും അദ്ദേഹം പറഞ്ഞു.

‘സ്വന്തം സര്‍ക്കാരിന്റെ വീഴ്ച്ചയില്‍ സിന്ധ്യക്ക് ഞെട്ടലുണ്ടെങ്കില്‍ സിന്ധ്യ പാര്‍ട്ടി വീടൂ. കോണ്‍ഗ്രസ് അധികാരത്തിലെത്തി പത്ത് ദിവസത്തിനകം കാര്‍ഷിക വായ്പ എഴുതി തള്ളുമെന്ന് വാഗ്ദാനം ചെയ്തിട്ടും നടപ്പിലാക്കിയില്ല’ , ഭാര്‍ഗവ പറഞ്ഞു.

സിന്ധ്യക്ക് മറുപടിയുമായി കമല്‍നാഥ് രംഗത്തെത്തിയിരുന്നു.
‘സിന്ധ്യ പറഞ്ഞത് ശരിയാണ്. 50000 രൂപ ആദ്യ തവണ എഴുതിതള്ളുമെന്ന് പറഞ്ഞിരുന്നു. തുടര്‍ന്ന് രണ്ട് ലക്ഷം രൂപ വരെ എഴുതി തള്ളും.’ എന്നായിരുന്നു കമല്‍നാഥിന്റെ പ്രതികരണം. പൊതുജനങ്ങള്‍ക്ക് കോണ്‍ഗ്രസ് സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more