| Monday, 18th February 2019, 8:56 am

പുതുച്ചേരിയില്‍ ബി.ജെ.പി പിന്‍വാതിലിലൂടെ അധികാരം നേടാന്‍ ശ്രമിക്കുന്നു; എം.കെ സ്റ്റാലിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പുതുച്ചരി: ലെഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിയെ മുന്‍ നിര്‍ത്തി പുതുച്ചേരിയിലെ ഭരണം പിന്‍വാതിലിലൂടെ കൈയ്യേറാനാണ് ബി.ജെ.പിയുടെ ശ്രമമെന്ന് ഡി.എം.കെ പ്രസിഡന്റ് എം.കെ സറ്റാലിന്‍.

പുതുച്ചേരിയില്‍ തെരഞ്ഞെടുപ്പ് നേരിടാന്‍ ബി.ജെ.പിക്ക് ധൈര്യം ഉണ്ടെങ്കില്‍ അവര്‍ പിന്‍വാതിലിലൂടെ അധികാരം പിടിച്ചെടുക്കുന്നതിന് പകരം അതാണ് ചെയ്യേണ്ടത്. സ്റ്റാലിന്‍ പറഞ്ഞു.

നരേന്ദ്ര മോദിയുടെ പൂര്‍ണ്ണ സമ്മതത്തോടെ പുതുച്ചേരിയിലെ ജനാധിപത്യ സര്‍ക്കാറിനെ ബുദ്ധിമുട്ടിക്കുകയും പ്രവര്‍ത്തിക്കാനനുവദിക്കാതിരിക്കുകയും ചെയ്യുകയാണ് കിരണ്‍ ബേദി എന്നും സ്റ്റാലിന്‍ ആരോപിച്ചു.

Also Read പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; 4 സൈനികര്‍ കൊല്ലപ്പെട്ടു

ജനാധിപത്യ സര്‍ക്കാറിനെ തകര്‍ത്ത് പുതുച്ചേരിയില്‍ കേന്ദ്ര സര്‍ക്കാറിന്റെ അജണ്ട നടപ്പിലാക്കുന്നെന്ന് ആരോപിച്ച് ലെഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിയുടെ വീടിനു മുന്നില്‍ പ്രതിഷേധ സൂചകമായി പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി കരിങ്കൊടി ഉയര്‍ത്തിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ കിരണ്‍ ബേദിയെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ആറു ദിവസമായി ധര്‍ണ നടത്തുകയാണ് നാരായണ സ്വാമി.

തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ മറികടന്ന് ക്ഷേമ പദ്ധതികള്‍ക്ക് അനുമതി നല്‍കുന്നത് കിരണ്‍ ബേദി വൈകിപ്പിക്കുകയാണെന്ന് നാരായണ സ്വാമി ആരോപിച്ചിരുന്നു. കിരണ്‍ ബേദി അധികാര ദുര്‍വിനിയോഗം നടത്തുകയാണെന്നും തന്റെ പ്രവര്‍ത്തനങ്ങളിലും അധികാരത്തിലും ഇടപെടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

ബുധനാഴ്ചയാണ് നാരായണ സ്വാമി കിരണ്‍ ബേദിയുടെ ഔദ്യോഗിക വസതിയായ രാജ്ഭവന് പുറത്ത് പ്രതിഷേധം ആരംഭിച്ചത്.

Photo Credit: T. Singaravelou/ The Hindu

We use cookies to give you the best possible experience. Learn more