|

'അവര്‍ അച്ഛനെ കൊല്ലും...ബി.ജെ.പി അതിനായി ഗൂഢാലോചന നടത്തുകയാണ്'; ലാലുപ്രസാദ് യാദവിന് വധഭീഷണി ഉണ്ടെന്ന് തേജസ്വി യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്‌ന: ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവിനെക്കൊല്ലാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് ലാലുവിന്റെ മകനും ബീഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. ലാലുവിന്റെ ജീവന് ഭീഷണിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട നാലാമത്തെ കേസിലും ലാലുവിനെ ശിക്ഷിച്ചതിനു പിന്നാലെയാണ് തേജസ്വി യാദവ് ബി.ജെ.പിയ്‌ക്കെതിരെ രംഗത്തെത്തിയത്. നാലാമത്തെ കേസില്‍ ഏഴ് വര്‍ഷം തടവ് ശിക്ഷയാണ് ലാലുവിന് ലഭിച്ചത്.


Also Read:  ‘ഇനി ആരെങ്കിലും പണം ചോദിച്ചാല്‍ കരണക്കുറ്റി നോക്കി പൊട്ടിക്കണം; കോമഡി ഉത്സവത്തിന്റെ പേരില്‍ പണം തട്ടുന്ന സംഘത്തിനെതിരെ മിഥുന്റെ മാസ്സ് മറുപടി


“അച്ഛന്റെ ജീവന് ഭീഷണിയുണ്ടെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. ഇതിന് പിന്നില്‍ ബി.ജെ.പിയുടെ ഗൂഢാലോചന ഞാന്‍ സംശയിക്കുന്നു”.

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളില്‍ ശിക്ഷിക്കപ്പെട്ട ലാലുവിനെ റാഞ്ചിയിലെ ബിര്‍സമുണ്ട ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.

അതേസമയം തേജസ്വി യാദവിന്റെ ആരോപണം ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോദി തള്ളി. പൊലീസ് കസ്റ്റഡിയില്‍ ഉള്ളയാള്‍ക്ക് ഭീഷണിയുണ്ടെങ്കില്‍ പരാതി നല്‍കുകയാണ് വേണ്ടതെന്നും സുശീല്‍ മോദി പറഞ്ഞു.

Watch This Video

Latest Stories