യു.പി അല്ല കേരളമെന്ന് ബി.ജെ.പിക്കാര്‍ ഓര്‍ക്കുന്നത് നല്ലതാണ്: വി.എസ് അച്യുതാനന്ദന്‍
Kerala News
യു.പി അല്ല കേരളമെന്ന് ബി.ജെ.പിക്കാര്‍ ഓര്‍ക്കുന്നത് നല്ലതാണ്: വി.എസ് അച്യുതാനന്ദന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 28th December 2018, 2:31 pm

ആറ്റിങ്ങല്‍: ശബരിമലയെ ഉപയോഗിച്ച് വര്‍ഗീയ ചേരിതിരിവിനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും മുതിര്‍ന്ന സി.പി.ഐ.എം നേതാവുമായ വി.എസ് അച്യുതാനന്ദന്‍. മതസ്പര്‍ധ ഇളക്കിവിട്ട് കലാപത്തിന് വര്‍ഗീയ സംഘര്‍ഷത്തിന് ശ്രമിക്കുന്നത് ബി.ജെ.പിയുടെ അഖിലേന്ത്യാ പരിപാടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആചാരങ്ങളെയും വിശ്വാസങ്ങളെയും കൂട്ടുപിടിക്കുന്നത് ഇതിനായി മാത്രമാണെന്നും വി.എസ് പറഞ്ഞു.

“ബി.ജെ.പി നേതാക്കള്‍ കുറെ നാളായി സെക്രട്ടറിയേറ്റു പടിക്കല്‍ സമരത്തിലാണ്. എന്തിനാണീ സമരം? ശബരിമലയില്‍ ഒരു പ്രശ്നവും ഇല്ല. നാല്‍പ്പതു ദിവസം നീണ്ട മണ്ഡലകാലം സുഗമമായി കടന്നു പോയി. എന്തെങ്കിലും പ്രശ്നങ്ങളുണ്ടായെങ്കില്‍ അത് ഈ സമരക്കാരുടെ കുത്തിത്തിരുപ്പ് മാത്രമായിരുന്നു. ”

ALSO READ: കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ ശബരിമലയിലേക്ക് പോകില്ലെന്ന നിലപാടുള്ളവര്‍ ഇടതുമുന്നണിയ്ക്ക് ബാധ്യത; ബാലകൃഷ്ണപിള്ളയ്‌ക്കെതിരെ പരോക്ഷവിമര്‍ശനവുമായി വി.എസ്

ബി.ജെ.പിയുടെ സമരങ്ങള്‍ ജനങ്ങള്‍ ഗൗനിക്കുന്നില്ലെന്നും വി.എസ് പറഞ്ഞു.

“സമരം നിര്‍ത്തണമെന്ന് കുറെ ബി.ജെ.പിക്കാര്‍ക്ക് ആഗ്രഹമുണ്ടെന്ന് കേള്‍ക്കുന്നു. പക്ഷേ, അഖിലേന്ത്യാ പ്രസിഡന്റ് സമ്മതിക്കുന്നില്ലത്രേ. എങ്ങനെയെങ്കിലും കുഴപ്പമുണ്ടാക്കണമത്രേ. ഏതായാലും, ശ്രീധരന്‍പിള്ള ഊരാക്കുടുക്കിലാണ്. ഒന്നോര്‍മ്മിപ്പിച്ചേക്കാം. യു.പി അല്ല കേരളം. അത് ബി ജെ പിക്കാര്‍ ഓര്‍ക്കുന്നത് നല്ലത്.” – വി.എസ് കൂട്ടിച്ചേര്‍ത്തു.

WATCH THIS VIDEO: