ന്യൂദല്‍ഹി: ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവിയെ പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര.
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന സമരക്കാരിലൊരാളെ പൊലീസ് ലാത്തിക്കൊണ്ടടിക്കുന്ന ഫോട്ടോ ‘ വ്യാജ’മാണെന്ന് പറഞ്ഞുകൊണ്ടുള്ള മാളവിയയുടെ ട്വീറ്റ് വ്യാജമാണെന്ന് ട്വിറ്റര്‍ അടയാളപ്പെടുത്തിയതിന് പിന്നാലെയായിരുന്നു മൊയ്ത്രയുടെ പരിഹാസം.
വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച ബി.ജെ.പി ട്രോള്‍ സേനയുടെ മേധാവിയെ ട്വിറ്റര്‍ തിരിച്ചറിഞ്ഞ് അടയാളപ്പെടുത്തിയിട്ടുണ്ടെന്ന് മൊയ്ത്ര പറഞ്ഞു.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വാനര സേനയെ ഇന്ത്യന്‍ ജനത തിരിച്ചറിഞ്ഞ് ഇതുപോലെ അടയാളപ്പെടുത്തുമെന്നും അവര്‍ പറഞ്ഞു.
ഇതാദ്യമായാണ് ഇന്ത്യയിലെ ഒരു മുതിര്‍ന്ന രാഷ്ട്രീയ നേതാവിന്റെ ട്വീറ്റ് വാജ്യവാര്‍ത്തയാണെന്ന് ടാഗ് നല്‍കി ട്വിറ്റര്‍ സാക്ഷ്യപ്പെടുത്തുന്നത്.
ട്വിറ്ററിന്റെ സിന്തറ്റിക് ആന്‍ഡ് മാനിപ്പുലേറ്റഡ് പോളിസി പ്രകാരം, കൃത്രിമവും വ്യാജവുമായ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ അനുവദിക്കില്ല. അത്തരത്തിലുള്ള ട്വീറ്റുകളില്‍ ട്വിറ്റര്‍ തന്നെ കൃത്രിമമെന്ന് അടയാളപ്പെടുത്തും.
കര്‍ഷകനെ പൊലീസ് തല്ലുന്ന യഥാര്‍ത്ഥ വീഡിയോയാണ് മറ്റൊരു വ്യാജമായി നിര്‍മ്മിച്ച വീഡിയോ ഉപയോഗിച്ച് മാളവിയ വ്യാജമെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചത്.
ഇതിന് പിന്നാലെ ബി.ജെ.പിക്കെതിരെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: BJP troll sena chief marked out by Twitter for manipulated media; Mahua Moitra Against Amit Malviya