| Friday, 29th March 2019, 1:00 pm

സഖ്യമുണ്ടാക്കാന്‍ ബി.ജെ.പി കോടികള്‍ വാഗ്ദാനം ചെയ്തു; കുമാരസ്വാമിയെ ദല്‍ഹിയിലേക്ക് വിളിപ്പിച്ചു; അമിത് ഷായും കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചു: വെളിപ്പെടുത്തലുമായി എച്ച്.ഡി ദേവഗൗഡ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: 2018 ലെ കര്‍ണാടക അസംബ്ലി തെരഞ്ഞടുപ്പിന് മുന്‍പ് ബി.ജെ.പിയുമായി സഖ്യമുണ്ടാക്കാനായി ബി.ജെ.പി നേതാക്കള്‍ എച്ച്.ഡി കുമാരസ്വാമിക്ക് പണം വാഗ്ദാനം ചെയ്തുവെന്ന വെളിപ്പെടുത്തലുമായി ജനതാദള്‍ സെക്യുലര്‍ നേതാവ് എച്ച്.ഡി ദേവഗൗഡ.

ജനതാദള്‍ നേതാക്കളുടെ വീട്ടില്‍ ഇന്‍കം ടാക്‌സ് ഡിപാര്‍ട്‌മെന്റ് വ്യാപക റെയ്ഡ് നടത്തിയതിന് പിന്നാലെയായിരുന്നു എച്ച്.ഡി ദേവഗൗഡ ബി.ജെ.പി നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്.

“” തെരഞ്ഞെടുപ്പിന് മുന്നോടിയായി കുമാരസ്വാമിയോട് മുംബൈയിലെത്താന്‍ ചില ബി.ജെ.പി നേതാക്കള്‍ ആവശ്യപ്പെട്ടു. ജനതാദളിന്റെ തെരഞ്ഞെടുപ്പു ചിലവിന്റെ തുകയും അതിന് പുറമെ വലിയ തുകയും അവര്‍ വാഗ്ദാനം ചെയ്തിരുന്നു. എനിക്ക് അതിനെ കുറിച്ച് അറിയാമായിരുന്നു. എന്റെ സമ്മതത്തോടെ തന്നെ കുമാരസ്വാമി ഉറച്ച തീരുമാനം എടുത്തു. ബി.ജെ.പിയുമായി കൈകോര്‍ക്കേണ്ടതില്ലെന്നും അച്ഛന്റെ താത്പര്യത്തിനും ജനങ്ങളുടെ താത്പര്യത്തിനും വിരുദ്ധമായി പ്രവര്‍ത്തിക്കില്ലെന്നും അവന്‍ ബി.ജെ.പി നേതാക്കളെ അറിയിക്കുകയായിരുന്നു- ദേവഗൗഡ പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.


ജീവനക്കാരനെ കൊലപ്പെടുത്തിയ കേസില്‍ ശരവണ ഭവന്‍ ഉടമ പി.രാജഗോപാലിന് ജീപപര്യന്തം തടവ്


രണ്ട് വര്‍ഷം മുന്‍പ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് താനുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചിരുന്നെന്നും എന്നാല്‍ താത്പര്യമില്ലെന്ന് പറഞ്ഞ് അന്ന് അത് ഒഴിവാക്കുകയായിരുന്നെന്നും ദേവഗൗഡ പറഞ്ഞു. അത്തരമൊരു കൂടിക്കാഴ്ച ഒരിക്കലും നടക്കാന്‍ പാടില്ലെന്ന് പറഞ്ഞായിരുന്നു താന്‍ അന്ന് ആ കൂടിക്കാഴ്ച ഒഴിവാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

കുമാരസ്വാമിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിയാത്തതിന്റെ പകയാണ് ബി.ജെ.പി തീര്‍ക്കുന്നതെന്നും റെയ്ഡിന് പിന്നിലെ ലക്ഷ്യം അത് മാത്രമാണെന്നും ദേവഗൗഡ പറഞ്ഞു.

“” എത്ര തരംതാഴ്ന്ന രാഷ്ട്രീയമാണ് അവര്‍ കളിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്റെ ഓഫീസാണ് അവര്‍ ഇപ്പോള്‍ റെയ്ഡ് ചെയ്തത്. പബ്ലിക് വര്‍ക് ഡിപാര്‍ട്‌മെന്റുകളിലും മറ്റും വ്യാപക റെയ്ഡ് നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നിട്ട് അവര്‍ക്ക് എന്താണ് ലഭിച്ചത്. സര്‍ക്കാരിനെതിരായ ഒന്നും റെയ്ഡില്‍ പിടിച്ചെടുക്കാനായിട്ടില്ല””- അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more