| Thursday, 19th April 2018, 5:00 pm

സ്ത്രീകള്‍ക്കെതിരായ ആക്രമണം; ഏറ്റവും കൂടുതല്‍ കേസുകളുള്ളത് ബി.ജെ.പി ജനപ്രതിനിധികള്‍ക്കെതിരെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സ്ത്രീകള്‍ക്കെതിരായ ആക്രമണകേസുകളില്‍ ജനപ്രതിനിധികളില്‍ ഏറ്റവും കൂടുതല്‍ പ്രതികളായിട്ടുള്ളത് ബി.ജെ.പി നേതാക്കള്‍. 45 എം.എല്‍.എമാരും 3 എം.പിമാര്‍ക്കുമെതിരെയാണ് കേസുള്ളത്.

തെരഞ്ഞെടുപ്പ് സത്യവാങ്മൂലം പരിശോധിച്ച് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്, നാഷണല്‍ ഇലക്ഷന്‍ വാച്ച് എന്നിവ ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. മഹാരാഷ്ട്രയിലും പശ്ചിമബംഗാളിലും ഒഡീഷയിലും ആന്ധ്രയിലുമാണ് ഏറ്റവും കൂടുതല്‍ സ്ത്രീപീഡന കേസുകളില്‍ പ്രതികളായ ജനപ്രതിനിധികളുള്ളത്.


Read more: സംശയങ്ങള്‍ ഉന്നയിച്ചതിന് തങ്ങളെ കുറ്റപ്പെടുത്തി; ലോയ കേസിലെ സുപ്രീംകോടതി വിധിക്കെതിരെ പ്രശാന്ത് ഭൂഷണ്‍


കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കേരളത്തിലെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ത്രീപീഡന കേസുകളില്‍ പ്രതികളായ 327 പേര്‍ക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കിയിട്ടുണ്ടെന്നും 11 പേര്‍ സ്വതന്ത്രരായി മത്സരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

സ്ത്രീപീഡനക്കേസില്‍ ഉന്നാവോ ബി.ജെ.പി എം.എല്‍.എയായ കുല്‍ദീപ് സിങ് നേഗര്‍ പ്രതിയാവുകയും കഠ്വ സംഭവത്തില്‍ പ്രതികളെ ന്യായീകരിച്ച് ബി.ജെ.പി നേതാക്കള്‍ രംഗത്ത് വരികയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

We use cookies to give you the best possible experience. Learn more