| Wednesday, 26th September 2018, 11:41 am

കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് ബി.ജെ.പി തീരുമാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗളുരു: കര്‍ണാടക സ്റ്റേറ്റ് ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് ബി.ജെ.പി തീരുമാനം. മൂന്ന് സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. സെപ്റ്റംബര്‍ 24ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി കഴിഞ്ഞിട്ടും ബി.ജെ.പിയ്ക്കുവേണ്ടി ആരും പട്ടിക നല്‍കിയിട്ടില്ലെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

സീറ്റ് നേടാനാവശ്യമായ എം.എല്‍.എമാരുടെ പിന്തുണയില്ലാത്തതിനാല്‍ രണ്ട് സീറ്റുകള്‍ ബി.ജെ.പിക്കും ഒന്ന് കോണ്‍ഗ്രസിനും നഷ്ടമായിരുന്നു. ഈ സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ബി.ജെ.പി നേതാക്കളായ കെ.എസ് ഈശ്വരപ്പ, വി. സോമണ്ണ, കോണ്‍ഗ്രസ് ഡെപ്യൂട്ടി മുഖ്യമന്ത്രി ജി. പരമേശ്വര എന്നിവരായിരുന്നു 112 എം.എല്‍.എമാരുടെ പിന്തുണ നേടാനാവാത്തതിനാല്‍ പരാജയപ്പെട്ടത്.

Also Read:“അന്ന് ഫാനിസം തലയ്ക്കു പിടിച്ചപ്പോള്‍ ഇട്ട കമന്റാണത്; ഇന്ന് ലജ്ജതോന്നുന്നു” പൃഥ്വിരാജ് ആരാധകരോട് മാപ്പുചോദിച്ച് ഐശ്വര്യ ലക്ഷ്മി

മൂന്ന് സീറ്റിലേക്കും ഭരണകക്ഷിയായ ജെ.ഡി.എസ്-കോണ്‍ഗ്രസ് സംഖ്യം മത്സരിക്കും. രണ്ട് സീറ്റുകളില്‍ കോണ്‍ഗ്രസും ഒന്നില്‍ ജെ.ഡി.എസുമാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

മതിയായ പിന്തുണയില്ലാത്തതിനാല്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ച് പരാജയം ഏറ്റുവാങ്ങേണ്ടെന്ന നിലപാടായിരുന്നു ബി.ജെ.പി സംസ്ഥാന നേതൃത്വം സ്വീകരിച്ചത്.

“തങ്ങള്‍ക്ക് ആവശ്യമായ പിന്തുണയില്ലെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തേണ്ടെന്ന് തീരുമാനിച്ചത്.” കര്‍ണാടകയുടെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more