മുംബൈ: അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയെ കാത്തിരിക്കുന്നത് വന്‍ തിരിച്ചടിയാണെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. അഞ്ച് സംസ്ഥാനങ്ങളില്‍ നാലിടത്തും ബി.ജെ.പി വന്‍ തിരിച്ചടി നേരിടുമെന്നും പവാര്‍ പറഞ്ഞു.
അസമില്‍ ബി.ജെ.പി ഭരണം നിലനിര്‍ത്താനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലേയും രാഷ്ട്രീയ സംഭവവികാസങ്ങള്‍ സസൂക്ഷ്മം ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാല് സംസ്ഥാനങ്ങളില്‍ ബി.ജെ.പി നേരിടുന്ന തിരിച്ചടിയായിരിക്കും കേന്ദ്രസര്‍ക്കാരിന്റെ അന്ത്യത്തിന് തുടക്കം കുറിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍, അസം, പുതുച്ചേരി എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
അതേസമയം കര്‍ഷകസമരത്തോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന സമീപനം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.