| Wednesday, 14th December 2016, 7:57 am

സംവിധായകന്‍ കമലിന്റെ വീടിന് മുന്നില്‍ ദേശീയഗാനം ആലപിക്കുമെന്ന് ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്


ബി.ജെ.പി കൊടുങ്ങല്ലൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് പത്ത് മണിക്ക് ദേശീയഗാനം ആലപിക്കാനാണ് ബി.ജെ.പിയുടെ ശ്രമം.


തൃശൂര്‍: ഐ.എഫ്.എഫ്.കെയിലെ ദേശീയഗാന വിവാദത്തിന് പിന്നാലെ സംവിധായകന്‍ കമലിന്റെ വീടിന് മുന്നില്‍ ദേശീയ ഗാനം ആലപിക്കുമെന്ന് ബി.ജെ.പി. സുപ്രീംകോടതി വിധിക്കെതിരെ കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി ഹര്‍ജി നല്‍കിയതിന് പിന്നില്‍ കമല്‍ ആണെന്ന് ആരോപിച്ചാണ് ബി.ജെ.പിയുടെ സമരം.

ഫിലിം സൊസൈറ്റിയുടെ രക്ഷാധികാരിയായ കമല്‍ അറിയാതെ ഇത്തരത്തില്‍ ഒരു നീക്കം ഉണ്ടാവില്ല. ഇതേ ഫിലിം സൊസൈറ്റി ഒരു മാസം മുമ്പ് സംഘടിപ്പിച്ചിരുന്ന ഫിലിം ഫെസ്റ്റിവലില്‍ രാഷ്ട്രവിരുദ്ധ സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. കശ്മീര്‍ ഇല്ലാത്ത ഇന്ത്യന്‍ ഭൂപടം ഉള്‍ക്കൊള്ളുന്ന ടര്‍ക്കീഷ് സിനിമയാണ് കൊടുങ്ങല്ലൂരില്‍ പ്രദര്‍ശിപ്പിച്ചത്.  ദേശീയഗാനത്തെ ചോദ്യം ചെയ്ത് സുപ്രിംകോടതിയില്‍ ഹരജി നല്‍കിയത് ഭരണഘടനയോടും രാജ്യത്തോടുമുള്ള വെല്ലുവിളിയാണെന്നും ബി.ജെ.പി ആരോപിക്കുന്നു.


Don”t miss: ആണ്‍കുഞ്ഞുങ്ങള്‍ ജനിക്കാനുള്ള എളുപ്പവഴികളുമായി മംഗളം പത്രം; മംഗളത്തിന്റെ വിവരക്കേട് വാര്‍ത്തയാക്കി ബി.ബി.സി


ബി.ജെ.പി കൊടുങ്ങല്ലൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് പത്ത് മണിക്ക് ദേശീയഗാനം ആലപിക്കാനാണ് ബി.ജെ.പിയുടെ ശ്രമം.

തൃശൂര്‍ ജില്ലാ ഘടകത്തിന്റെ നിര്‍ദേശപ്രകാരമാണ് ഇത്തരത്തില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന കമ്മിറ്റിയംഗം ഷാജുമോന്‍ വട്ടക്കാട് ഓണ്‍ലൈന്‍ പോര്‍ട്ടലായ സൗത്ത്ലൈവിനോട് പറഞ്ഞു.

ഐ.എഫ്.എഫ്.കെയില്‍ ദേശീയഗാനത്തിന് എഴുന്നേല്‍ക്കാത്തതിന് കാണികളെ പിടിച്ചുകൊണ്ടു പോയ നടപടി അംഗീകരിക്കാനാവില്ലെന്ന് കമല്‍ കഴിഞ്ഞ ദിവസമ പറഞ്ഞിരുന്നു. എഴുന്നേറ്റ് നില്‍ക്കാത്തത് ദേശീയഗാനത്തെ അപമാനിച്ചുവെന്ന് പറയാനാവില്ലെന്നും എല്ലാ ഷോയ്ക്കും എഴുന്നേറ്റ് നില്‍ക്കണമെന്നത് നിര്‍ഭാഗ്യകരമാണെന്നും കമല്‍ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more