| Saturday, 30th January 2021, 10:33 am

ക്രിസ്ത്യന്‍ - മുസ്‌ലിം ചേരിതിരിവിന് ബി.ജെ.പി; മുസ്‌ലിം തീവ്രവാദിത്തിനിരയായ ക്രൈസ്തവര്‍ക്കായി പ്രത്യേക പ്രചാരണപരിപാടിയെന്ന് കെ സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: ക്രിസ്ത്യന്‍-മുസ് ലിം ചേരിതിരിവ് ആളികത്തിക്കാന്‍ ബി.ജെ.പി. മുസ് ലിം തീവ്രവാദത്തിനിരയായി വേദനിക്കുന്ന ക്രൈസ്തവര്‍ക്കായി പ്രത്യേക പ്രചരണ പരിപാടി ആരംഭിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അറിയിച്ചു. സംസ്ഥാന സമിതി യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമെടുത്തതായാണ് കെ. സുരേന്ദ്രന്‍ പറഞ്ഞത്.

കേരളത്തില്‍ ഭൂരിപക്ഷ ജനവിഭാഗവും ക്രൈസ്തവ ന്യൂനപക്ഷവും തുല്യദുഖിതരാണെന്നും വര്‍ഗീയ വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഇരയാണ് ഇരുവിഭാഗങ്ങളെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. തൃശൂരില്‍ വെച്ച് നടന്ന യോഗത്തിലായിരുന്നു സുരേന്ദ്രന്റെ പ്രഖ്യാപനം.

കേരളത്തില്‍ ക്രൈസ്തവരെ ഒപ്പം നിര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ ബി.ജെ.പി നടത്തിവരികയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്ന പശ്ചാത്തലത്തിലാണ് നേതൃത്വത്തിന്റെ പുതിയ നീക്കം.

അതേസമയം യോഗത്തില്‍ നിയമസഭാ സീറ്റ് വിഭജനവും സ്ഥാനാര്‍ത്ഥി നിര്‍ണയവും ചര്‍ച്ചയായില്ല. കേന്ദ്ര നേതൃത്വമായിരിക്കും സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിക്കുന്നതില്‍ അന്തിമ തീരുമാനമെടുക്കുകയെന്നും സുരേന്ദ്രന്‍ അറിയിച്ചു.

ബി.ജെ.പി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ശോഭ സുരേന്ദ്രന്‍ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. അതേസമയം ശോഭയെ അനുകൂലിക്കുന്ന കെ.പി ശ്രീശന്‍, പിം.എം വേലായുധന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: BJP to make Christian – Muslim conflict in Kerala starts separate programs for the christian victims of Muslim terrorism

We use cookies to give you the best possible experience. Learn more