കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുമന്നതിനിടെ തൃണമൂല്‍- ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. കൂച്ച് ബിഹാറിലെ സീതല്‍കൂച്ചിയിലാണ് സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയാണ് സംഘര്‍ഷം ഒഴിവാക്കിയത്.
തെരഞ്ഞെടുപ്പിലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് 789 കമ്പനി കേന്ദ്രസേനയെ ബംഗാളില്‍ വിഭജിച്ചതായാണ് റിപ്പോര്‍ട്ട്.
ഹൗറ, ഹൂഗ്ലി, കൂച്ച് ബിഹാര്‍, സൗത്ത് 24 പര്‍ഗാന അടക്കം ജില്ലകള്‍ ഉള്‍പ്പെടുന്ന സിംഗൂര്‍, സോനാപൂര്‍ ഉള്‍പ്പെടെ 44 നിയമസഭ മണ്ഡലങ്ങളിലാണ് നാലാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്.
ഹൗറയിലെ നാലും ഹൂഗ്ലിയിലെ 10ഉം സൗത്ത് 24 പര്‍ഗാനയിലെ 11ഉം അലിപൂര്‍ ദ്വൗറിലെ അഞ്ചു കൂച്ച് ബിഹാറിലെ ഒമ്പതും മണ്ഡലങ്ങള്‍ നാലാം ഘട്ടത്തില്‍ ഉള്‍പ്പെടും.
കേന്ദ്ര മന്ത്രി ബാബുല്‍ സുപ്രിയോ, അരൂപ് ബിശ്വാസ്, നടി പായല്‍ സര്‍ക്കാര്‍, രത്‌ന ചാറ്റര്‍ജി, ലോക്കറ്റ് ചാറ്റര്‍ജി അടക്കം ബി.ജെ.പി, തൃണമൂല്‍ കോണ്‍ഗ്രസ്, സി.പി.ഐ.എം നേതാക്കളാണ് നാലാം ഘട്ടത്തില്‍ ജനവിധി തേടുന്നത്.
ബംഗാളില്‍ അഞ്ചാംഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 17നും ആറാംഘട്ടം ഏപ്രില്‍ 22നും ഏഴാംഘട്ടം ഏപ്രില്‍ 26നും എട്ടാംഘട്ടം ഏപ്രില്‍ 29നും നടക്കും. മെയ് രണ്ടിനാണ് ഫല പ്രഖ്യാപനം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: BJP-TMC Conflicts In Bengal Amid Election