റാഞ്ചി: ജാര്‍ഖണ്ഡില്‍ കര്‍ഷകരെ വിലക്കെടുക്കാമെന്ന ബി.ജെ.പിയുടെ കണക്കുകൂട്ടല്‍ തെറ്റിയെന്ന് കോണ്‍ഗ്രസ് നേതാവ് രതന്‍ജിത് പ്രതാപ് നരേന്‍ സിങ്. ബി.ജെ.പി വലിയ തിരിച്ചടി ജാര്‍ഖണ്ഡില്‍ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ജാര്‍ഖണ്ഡിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ് എന്നും കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചിട്ടുള്ളത്. തൊഴിലില്ലായ്മയായിരുന്നു ഇവിടുത്തെ ഏറ്റവും വലിയ പ്രശ്‌നം. ബി.ജെ.പി അവഗണിച്ചതും ഇതേ പ്രശ്‌നം തന്നെയായിരുന്നു.
ഏറ്റവും അവസാന നിമിഷത്തില്‍ കര്‍ഷകരെ വിലക്കെടുക്കാമെന്നായിരുന്നു ബി.ജെ.പി കരുതിയത്. പക്ഷേ അവര്‍ക്ക് തെറ്റി. അവസാന തെരഞ്ഞെടുപ്പ് ഫലവുമായി താരതമ്യം ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് സീറ്റ് ഇരട്ടിപ്പിച്ചിരിക്കുകയാണെന്നും രതന്‍ജിത് പ്രതാപ് സിങ് പ്രതികരിച്ചു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ബി.ജെ.പി അധികാരത്തില്‍ നിന്നും പുറത്തുപോകുമെന്നും കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് ചിത്രം തെളിയവേ ബി.ജെ.പി അധികാരത്തില്‍ നിന്നും പുറത്തേക്കെന്ന് വ്യക്തമാക്കുന്ന സൂചനകളാണ് പുറത്തുവരുന്നത്. 28 സീറ്റുകളില്‍ ബി.ജെ.പി ഒതുങ്ങിയപ്പോള്‍ 43 സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുകയാണ്. 41 സീറ്റാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. ഏഴ് സീറ്റുകളില്‍ മറ്റുള്ളവരും മൂന്ന് സീറ്റുകളില്‍ എ.ജെ.എസ്.യുവും മുന്നിട്ടുനില്‍ക്കുന്നുണ്ട്.