|

'വേദിയില്‍ അഞ്ച് പേര്, കാഴ്ച്ചക്കാരനായി ഒരാള്‍, കേരളത്തില്‍പ്പോലുമല്ല'; ബി.ജെ.പിയുടെ ആളില്ലാ പരിപാടിയെ പരിഹസിച്ച് ശശിതരൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം:ബി.ജെ.പിയെ ട്രോളി ശശി തരൂര്‍ എം.പി. കാണികള്‍ പോലുമില്ലാത്ത ബി.ജെ.പി പൊതുയോഗത്തിന്റെ ചിത്രം പങ്കുവെച്ചായിരുന്നു ശശി തരൂരിന്റെ ട്രോള്‍ ട്വീറ്റ്.

സ്റ്റേജില്‍ അഞ്ചുപേരും പ്രസംഗം കേള്‍ക്കാന്‍ ഒരാളും ഇരിക്കുന്ന ചിത്രമാണ് ശശി തരൂര്‍ പങ്കുവെച്ചത്. ‘വേദിയില്‍ അഞ്ചുപേരുണ്ട്. ഏഴു നേതാക്കളുടെ ചിത്രമുണ്ട്. കാഴ്ചക്കാരനായി ഒരാള്‍. ഇത് കേരളത്തില്‍പ്പോലുമല്ല! ബി.ജെ.പി തീര്‍ന്നു എന്ന ഹാഷ്ടാഗോടെയായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്.

നിരവധി പേരാണ് ശശി തരൂരിന്റെ ട്വീറ്റ് റീ ട്വീറ്റ് ചെയ്തിരിക്കുന്നത്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാര്‍ലമെന്റിലെ കരച്ചിലിനെയും പരിഹസിച്ച് ശശി തരൂര്‍ രംഗത്ത് എത്തിയിരുന്നു.

വളരെ കലാപരമായി തയ്യാറാക്കിയ പ്രകടനമായിരുന്നു മോദിയുടെ വിടവാങ്ങല്‍ പ്രസംഗം എന്നാണ് തരൂര്‍ പ്രതികരിച്ചത്. പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഗുലാം നബി ആസാദിന്റെ വിടവാങ്ങലിലാണ് മോദി വികാരാധീനനായത്.

ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത് കരഞ്ഞതുകൊണ്ട് തനിക്കും കരയാന്‍ പറ്റുമെന്ന് തെളിയിക്കാന്‍ മോദിയും തീരുമാനിച്ചതെന്നും പാര്‍ലമെന്റിലെ മോദിയുടെ കരച്ചിലിനെ പരിഹസിച്ച് തരൂര്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights; BJP The Party Is Over  Shashi Tharoor mocks BJP’s unmanned program