| Sunday, 15th September 2019, 6:02 pm

മോദിക്കും കേന്ദ്രത്തിനും വേണ്ടി സംസാരിക്കാന്‍ ആളില്ല; കേരളത്തില്‍ സാംസ്‌കാരിക നായകരെത്തേടി കേന്ദ്രമന്ത്രിമാര്‍ എത്തിത്തുടങ്ങി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രസര്‍ക്കാരിനും വേണ്ടി സംസാരിക്കാനും പ്രവര്‍ത്തിക്കാനും സാംസ്‌കാരിക പ്രവര്‍ത്തകരെ കിട്ടാതെ വലഞ്ഞ് ബി.ജെ.പി. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്തു സാംസ്‌കാരിക മേഖലയില്‍ നിന്നുണ്ടായ വിമര്‍ശനങ്ങള്‍ ഇത്തവണയുണ്ടാകരുത് എന്ന ലക്ഷ്യത്തോടെ സംഘപരിവാര്‍ രാജ്യത്തുടനീളം സാംസ്‌കാരിക പ്രവര്‍ത്തകരെ തേടിയിറങ്ങുകയാണ്.

ഇതിന്റെ ഭാഗമായി കേരളത്തിലും സാംസ്‌കാരിക പ്രവര്‍ത്തകരെ തേടി കേന്ദ്രമന്ത്രിമാര്‍ എത്തിക്കഴിഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.

മോദിക്കും കേന്ദ്രസര്‍ക്കാരിനും എതിരെ ആരോപണങ്ങളുണ്ടാകുമ്പോള്‍ സാംസ്‌കാരിക മേഖലയില്‍ നിന്നു തന്നെ പ്രതിരോധം തീര്‍ക്കാന്‍ സാംസ്‌കാരിക നായകരെ പ്രാപ്തരാക്കുക എന്നതാണ് ഉദ്ദേശ്യം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എല്ലാ സംസ്ഥാനങ്ങളിലെയും സ്വതന്ത്ര സാംസ്‌കാരിക നായകരെയാണു തങ്ങള്‍ക്കൊപ്പം ചേര്‍ക്കാന്‍ സംഘപരിവാര്‍ ഉദ്ദേശിക്കുന്നത്. ഇവര്‍ക്കു മോദിയുടെ ജീവിതം പരിചയപ്പെടുത്തുകയും മുതിര്‍ന്ന നേതാക്കള്‍ തന്നെ വീടുകളിലെത്തി ആശയവിനിമയം നടത്തുകയും ചെയ്യും.

സര്‍ക്കാരിന്റെ നൂറുദിന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുക എന്നതും ലക്ഷ്യങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ഇതിനൊപ്പം മുത്തലാഖും കശ്മീരും അടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാരിന്റെ നിലപാടും വ്യക്തമാക്കും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മോദിയുടെ ജീവിതം വിവരിക്കുന്ന പുസ്തകങ്ങളും ലഘുലേഖകളും സാംസ്‌കാരിക നായകര്‍ക്കു കൈമാറാന്‍ ഉദ്ദേശിക്കുന്നുണ്ട്.

We use cookies to give you the best possible experience. Learn more