കോഴിക്കോട്: കേരളവും തമിഴ്നാടും രാജ്യത്തിന് തെറ്റായ ഉദാഹരണങ്ങളാണ് ബി.ജെ.പിയുടെ തമിഴ്നാട് സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ കുപ്പുസ്വാമി. തമിഴ്നാടും കേരളവും അടുത്തടുത്ത് കിടക്കുന്ന സംസ്ഥാനങ്ങളാണ്. ഇവിടെ ബി.ജെ.പി അധികാരത്തില്‍ എത്തണമെന്നാണ് ജനങ്ങള്‍ ഒരുപോലെ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നടന്ന ബി.ജെ.പിയുടെ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തമിഴ്നാട് അഴിമതിയുടെ സംസ്ഥാനമായി വരുന്നു. രാജ്യത്തെ ക്രിമിനല്‍ സംസ്ഥാനമായി കേരളം മാറിക്കൊണ്ടിരിക്കുന്നു. ഈ രണ്ട് സംസ്ഥാനങ്ങളും രാജ്യത്തിന് തെറ്റായ ഉദാഹരണമാണ്. ആര്‍.എസ്.എസ് എന്ന സംഘടന ഒരിക്കലും ഉയര്‍ന്നുവരാന്‍ പാടില്ല എന്ന ലക്ഷ്യത്തോടെയാണ് ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്നതെന്നും അണ്ണാമലൈ പറഞ്ഞു.
കേരളത്തില്‍ നിന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ വേരോടെ പിഴുതെറിയണം എന്ന ലക്ഷ്യത്തോടെ ഒരായിരം ദേശഭക്തര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അണ്ണാമലൈ പറഞ്ഞു.
കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്നാണ് പറയുന്നത്. എന്നാല്‍ കേരളം വളര്‍ത്തിയത് ഇവിടുത്തെ ജനങ്ങളാണ്. സി.പി.ഐ.എമ്മും കോണ്‍ഗ്രസും 70 വര്‍ഷം മാറി മാറി ഭരിച്ചിട്ടും ചെയ്യാത്ത കാര്യങ്ങളാണ് നരേന്ദ്ര മോദി അധികാരത്തില്‍ ഏറിയതിന് പിന്നാലെ നിര്‍ഹിച്ചത്.
കണ്ണൂരില്‍ 45 വര്‍ഷം മുമ്പ് ആരംഭിച്ച കൊല ഇപ്പോള്‍ പാലക്കാട് വന്നാണ് അവസാനിച്ചിരിക്കുന്നത്. സി.പി.ഐ.എമ്മും കോണ്‍ഗ്രസും ന്യൂനപക്ഷത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഒരു ഇഫ്താന്‍ വിരുന്നില്‍ അവസാനിപ്പിക്കുമ്പോള്‍, മോദി സര്‍ക്കാര്‍ ന്യൂനപക്ഷ വികസനത്തിനായി വിവിധ പദ്ധതികള്‍ ആരംഭിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ മതരാഷ്ട്രീയമാണ് നടപ്പിലാക്കുന്നത്. ബി.ജെ.പി എന്നാല്‍ ഹിന്ദുക്കളുടെ പാര്‍ട്ടിയാണെന്നാണ് എല്ലാവരും തെറ്റിദ്ധരിച്ചിരിക്കുന്നത്. എന്നാല്‍ അങ്ങനെയല്ലെന്നും അണ്ണാമലൈ പറഞ്ഞു.
അതേസമയം, ഒരു സമുദായത്തിന് പിണറായി സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കുന്നുവെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ പ്രസംഗത്തില്‍ കുറ്റപ്പെടുത്തി.
ഇസ്‌ലാമിക തീവ്രവാദത്തെ കേരളം വളര്‍ത്തിയെന്നും അദ്ദേഹം ആരോപിച്ചു. പിണറായി വിജയന്‍ സര്‍ക്കാര്‍ എല്ലാവരോടും തുല്യമായി പെരുമാറുന്നു എന്നാണ് ഭാവിക്കുന്നത്. എന്നാല്‍ അവര്‍ ഇസ്‌ലാമിക ഭീകരവാദികളെ സഹായിക്കുകയാണെന്ന് നദ്ദ കുറ്റപ്പെടുത്തി.
CONTENT HIGHLIGHTS: BJP Tamil Nadu state president Annamalai Kuppuswamy says Kerala and Tamil Nadu are bad examples for the country