ചെന്നൈ: മാധ്യമപ്രവര്‍ത്തകയോട് തട്ടിക്കയറി ബി.ജെ.പി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ. സംസ്ഥാന അധ്യക്ഷ പദവി പോയാല്‍ ബി.ജെ.പിയില്‍ തുടരുമോ എന്ന മാധ്യമപ്രവര്‍ത്തകയുടെ ചോദ്യമാണ് അണ്ണാമലൈയെ ചൊടിപ്പിച്ചത്.
വിഡ്ഢിത്തം ചോദിച്ചയാളെ എല്ലാവരും കാണട്ടെയെന്ന് പറഞ്ഞ് ലൈവ് വാര്‍ത്തസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകയെ തന്റെ അടുത്തുവരാന്‍(ക്യാമറക്ക് മുന്നില്‍) അണ്ണാമലൈ ആവശ്യപ്പെടുകയായിരുന്നു.
That agenda driven journo asking “மாநில தலைவரா இல்லைனா கட்சில தொடர வாய்ப்பிருக்கா?”
Anna:இவ்ளோ அறிவாளித்தனமான கேள்விய யார் கேட்டா னு மக்கள் பாக்கனும்,please come.🤣🤣#Annamalaipic.twitter.com/qHsYAWN0Dp
— Bharanika Sridar (@BharanikaSridar) October 1, 2023
താന്‍ മുഴുവന്‍സമയ രാഷ്ട്രീയക്കാരനല്ലെന്നും കര്‍ഷകനാണെന്നും അദ്ദേഹം പറഞ്ഞു. ജേര്‍ണലിസം മഹത്തായ ജോലിയാണെന്നും അതിന് എത്തിക്‌സ് വേണമെന്നും അദ്ദേഹം ഉപദേശിച്ചു.
തമിഴ്‌നാട്ടില്‍ അണ്ണാ ഡി.എം.കെ എന്‍.ഡിയെയുമായുള്ള ബന്ധം ഉപേക്ഷിച്ചത് അണ്ണാമലൈയുമായുള്ള അഭിപ്രായ വ്യത്യാസത്തിനെ തുടര്‍ന്നായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കണക്ട് ചെയ്ത ചോദ്യത്തിനായിരുന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ മാധ്യമപ്രവര്‍ത്തകയോട് മോശമായി സംസാരിച്ചത്.
വിഷയത്തില്‍ അണ്ണാമലൈക്കെതിരെ വിമര്‍ശനം ഉയരുന്നുണ്ട്. സൈബര്‍ ബുള്ളിയിങ്ങിന് മാധ്യമപ്രവര്‍ത്തകയെ ഇട്ടുകൊടുക്കുന്ന നടപടിയാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റേതെന്നാണ് വിമര്‍ശനം.
Content Highlight: BJP Tamil Nadu State President Annamalai cheated on a journalist