ബി.ജെ.പി ഇപ്പോഴും യേശുദാസിന്റെ കാലത്ത്, ഡബ്‌സിയേയും വേടനെയുമൊന്നും അവര്‍ക്കറിയില്ല: സന്ദീപ് വാര്യര്‍
Kerala News
ബി.ജെ.പി ഇപ്പോഴും യേശുദാസിന്റെ കാലത്ത്, ഡബ്‌സിയേയും വേടനെയുമൊന്നും അവര്‍ക്കറിയില്ല: സന്ദീപ് വാര്യര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th December 2024, 2:02 pm

തിരുവനന്തപുരം: ഇന്നത്തെ യുവതലമുറയുടെ ചിന്തകളെയോ ആസ്പിരേഷനുകളെയോ മനസിലാക്കാന്‍ ബി.ജെ.പിക്ക് സാധിക്കില്ലെന്ന് സന്ദീപ് വാര്യര്‍. യുവതലമുറയെ പ്രതിനിധീകരിക്കുന്ന പാട്ടുകാര്‍ ആരാണെന്ന് ചോദിച്ചാല്‍ കേരളത്തിലെ ബി.ജെ.പിക്കാര്‍ക്ക് ധാരണയുണ്ടാവില്ലെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

അവരുടെ ധാരണയില്‍ ഇപ്പോഴും യേശുദാസ് ആയിരിക്കുമെന്നും ഡബ്‌സിയെയും വേടനെയും അറിയാത്തവരാണ് ബി.ജെ.പിക്കാരെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

ബാലന്‍ റിലീസായ കാലത്തുനിന്നും ബസ് കിട്ടാത്തവരാണ് ബി.ജെ.പിയിലുള്ളതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് സന്ദീപ് വാര്യരുടെ പരാമര്‍ശം.

യുവതലുമറയുടെ ചിന്തകളെയോ ആസ്പിരേഷനുകളേയോ മനസിലാക്കാനുള്ള ഒരു സംവിധാനവും ബി.ജെ.പിയിലില്ലെന്നും തികച്ചും പരമ്പരാഗതമായ രീതിയില്‍ ഒരാള്‍ക്കും താത്പര്യമില്ലാത്ത രാഷ്ട്രീയമാണ് ബി.ജെ.പി കൈകാര്യം ചെയ്യുന്നതെന്നും സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പിയുടെ രാഷ്ട്രീയ പ്രചാരണം പോലെ മതം പറഞ്ഞുള്ള രാഷ്ട്രീയത്തോട് കുട്ടികള്‍ക്കൊന്നും താത്പര്യമില്ലെന്നും അതേസമയം ഇന്നത്തെ കുട്ടികളെല്ലാം അന്തര്‍ദേശീയ രാഷ്ട്രീയത്തെ കുറിച്ചെല്ലാം അറിവുള്ളവരാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

കേരളത്തിലെ ബി.ജെ.പിയുടെ മാത്രം പ്രശ്‌നമല്ല ഇതെന്നും കേന്ദ്രരാഷ്ട്രീയത്തിലും ബി.ജെ.പിയിലുമുള്ള ധാരണ, കേരളത്തിലും യു.പി പൊളിടിക്‌സ് സാധ്യമാകുമെന്നാണെന്നും സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: BJP still in Yesudas era, they don’t know Dabzee and Vedan: Sandeep Warrier