മുംബൈ: മഹാരാഷ്ട്രയില്‍ ഭരണപ്രതിസന്ധി തുടരുന്നതിനിടെ പോസ്റ്ററുകള്‍ പതിച്ച് ബി.ജെ.പി. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായിരുന്ന ദേവേന്ദ്ര ഫഡ്‌നാവിസിന്റേയും മേലുള്ള അനുഗ്രഹങ്ങള്‍ ചൊരിയുന്നത് തുടരണമെന്ന് മൗലി ദേവിയോട് അഭ്യര്‍ത്ഥിക്കുന്ന തരത്തിലുള്ള പോസ്റ്ററുകളാണ് മഹാരാഷ്ട്രയിലെ വിവിധ മേഖലകളില്‍ പതിപ്പിച്ചിരിക്കുന്നത്.
ഞായറാഴ്ച ഇത്തരത്തിലുള്ള പോസ്റ്ററുകള്‍ ഔറംഗാബാദിലും പ്രത്യക്ഷപ്പെട്ടതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
#MaharashtraPoliticalTurmoil | BJP puts up a poster, which reads “Goddess Mauli, may your blessings continue to be upon us and Devendra ji come to offer prayers to you in Pandharpur, after becoming the CM.”
Visuals from Aurangabad. pic.twitter.com/UCLpNRxUGl
— ANI (@ANI) June 23, 2022
‘മൗലി ദേവീ, നിങ്ങള്‍ ബി.ജെ.പിക്കും ദേവേന്ദ്ര ജിയ്ക്കും മേല്‍ അനുഗ്രഹങ്ങള്‍ ചൊരിയുന്നത് തുടരുക. മുഖ്യമന്ത്രിയായ ശേഷം ദേവേന്ദ്രജി എന്തായാലും നിങ്ങളെ കാണാന്‍ വന്നിരിക്കും,’ എന്നാണ് പോസറ്ററില്‍ എഴുതിയിരിക്കുന്നത്.
സമാന പോസ്റ്ററുകള്‍ പൂനെയിലും കണ്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ദേവേന്ദ്ര ഫഡ്‌നാവിസിന്റെ വീടായ സാഗറില്‍ ബി.ജെ.പി എം.എല്‍.എമാരുമായുള്ള ചര്‍ച്ചകള്‍ തുടരുകയാണ്.
നിയമസഭ കൗണ്‍സില്‍ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് മഹാവികാസ് അഘാഡി സര്‍ക്കാരില്‍ പ്രതിസന്ധികള്‍ രൂക്ഷമായത്. വരും ദിവസങ്ങളില്‍ സര്‍ക്കാര്‍ രാജിവെക്കേണ്ടിവരുമെന്ന വാര്‍ത്തകളും സജീവമാണ്.
Content Highlight: BJP sticks on posters seeking blessings from Mauli devi