കോഴിക്കോട്: കെ റെയില്‍ ഉപേക്ഷിക്കാന്‍ ദുരഭിമാനം കളഞ്ഞ് മുഖ്യമന്ത്രി രംഗത്തുവരണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. അടിയന്തരമായി കെ റെയിലുമായി ബന്ധപ്പെട്ട സര്‍വേ നടപടി നിര്‍ത്തിവെക്കണമെന്നും കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
കെ റെയില്‍ ഉപേക്ഷിച്ച് റെയില്‍വേയെ കൂടുതല്‍ ശക്തിപ്പെടുത്തി കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ നടപ്പാക്കുകയാണ് വേണ്ടത്. കെ റെയിലുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളും അതിന്റെ ചിലവിനെ സംബന്ധിച്ച ധാരണകളും പ്രധാനപ്പെട്ടതാണെന്നാണ് റെയില്‍വേ മന്ത്രി കഴിഞ്ഞ ദിവസം രാജ്യസഭയില്‍ പറഞ്ഞത്. അത് തന്നെയാണ് ബി.ജെ.പിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും നിലപാടെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഈ പോക്കുപോയാല്‍ ശ്രീലങ്കയുടെ അതേ ഗതി കേരളത്തിലുണ്ടാകും. ശ്രീലങ്ക ഇന്ന് അനുഭവിക്കുന്ന ദുരിതങ്ങള്‍ കേരളത്തിനുണ്ടാകാതിരിക്കാന്‍ വലിയ പണച്ചെലവുള്ള ഈ പദ്ധതി ഉപേക്ഷിക്കുകയാണ് വേണ്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കെ റെയില്‍ സംസ്ഥാനത്തെ തകര്‍ക്കുന്ന പദ്ധതിയാണ്. മുഖ്യമന്ത്രി ഏതോ പി.ആര്‍ ഏജന്‍സി പറയുന്ന പ്രചാരണം നടത്തിക്കൊണ്ടരിക്കുകയാണ്. വസ്തുതയുമായി ബന്ധപ്പെട്ട് അതിന് യാതൊരു പിന്‍ബലവുമില്ല. ഈ നിമിഷം വരെ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി കെ റെയിലിനില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
നോട്ട് നിരോധനവും, സി.എ.എ സമരവും ഒരുമിച്ചു വന്നപ്പോള്‍ എല്ലാ പാര്‍ട്ടികളും ബി.ജെ.പിക്കെതിരായത് പോലെയാണ് ഇപ്പോഴുള്ളത് എന്നാണ് മുഖ്യമന്ത്രിയുടെ വികസന വിരുദ്ധ സംഖ്യം സംബന്ധിച്ച ചോദ്യത്തിന് സുരേന്ദ്രന്‍ മറുപടി പറഞ്ഞത്.
കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ ദല്‍ഹിയില്‍ കാണിച്ചത് വിവരക്കേടാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പറഞ്ഞിരുന്നു. അതീവ സുരക്ഷാമേഖലയില്‍ പ്രകടനങ്ങളും മറ്റും പാടില്ലെന്ന് എം.പിമാര്‍ക്ക് അറിവുള്ളതാണ്. വാര്‍ത്ത സൃഷ്ടിക്കുക മാത്രമായിരുന്നു അവരുടെ ലക്ഷ്യം.
സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച ആധികാരിക രേഖകളില്ലാതെയാണ് മുഖ്യമന്ത്രി ദല്‍ഹിക്ക് പോയത്. ഇതൊരു പി.ആര്‍ വര്‍ക്കാണ്. സര്‍ക്കാര്‍ പുറത്തുവിട്ട ഡി.പി.ആര്‍ തട്ടിക്കൂട്ടിയതാണ്. 2000 രൂപ കൊടുത്താല്‍ ആരും തയ്യാറാക്കി നല്‍കും. സാമൂഹിക- പാരിസ്ഥിതിക ആഘാത പഠനങ്ങളും നടന്നിട്ടില്ലെന്നും സുരേന്ദ്രകെ റെയില്‍ ഉപേക്ഷിച്ചില്ലെങ്കില്‍ കേരളം ശ്രീലങ്കയാകും: കെ. സുരേന്ദ്രന്‍ പറഞ്ഞു.
Content Highlights: BJP state K Surendran has demanded that the chief minister should step down and show remorse for leaving the K-rail.