| Friday, 9th June 2023, 5:32 pm

കെ ഫോണും വേണ്ട, ഒരു മണ്ണാങ്കട്ടയും വേണ്ട; മോദി സര്‍ക്കാര്‍ ബി.എസ്.എന്‍.എല്‍ ലാഭത്തിലാക്കി: കെ. സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: രാജ്യത്തെ ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ലോകത്തിലെ എല്ലാ രാജ്യങ്ങളോടും കിടപിടിക്കാന്‍ കഴുന്ന ഒന്നാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. കെ ഫോണ് കൊണ്ട് കേരളത്തില്‍ ഒരു മഹാത്ഭുതവും കാണിക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കോടിക്കണക്കിന് രൂപ ലക്ഷ്യം വെക്കുന്ന അഴിമതിയാണ് കെ ഫോണിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ മാരാരികുളത്ത് നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍. നഷ്ടത്തില്‍ ഓടിയ ബി.എസ്.എലിനെ മോദി സര്‍ക്കാര്‍ ഒമ്പത് വര്‍ഷം കൊണ്ട് ലാഭത്തിലായിക്കിയെന്നും സുരേന്ദ്രന്‍ കൂട്ടിച്ചര്‍ത്തു.

‘നിലവാരമില്ലാത്ത ചൈനീസ് കേബിളാണ് കെ. ഫോണിന് ഉപയോഗിച്ചിട്ടുള്ളത്. എല്ലാ കരാറുകളും ലംഘിച്ചു. അഴിമതിക്ക് മറപിടിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.

നേരത്തെ എ.ഐ. ക്യാമറിയല്‍ പറഞ്ഞ അതേ ആളുകള്‍ തന്നെയാണ്, അതേ സംഘങ്ങള്‍ തന്നെയാണ്, മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും അടങ്ങിയ പ്രൈവറ്റ് ലിമിറ്റഡ് കമ്പനികള്‍ തന്നെയാണ് കെ. ഫോണ്‍ അഴിമതിയിലും പങ്കാളികളായിട്ടുള്ളത്.

കാര്യങ്ങള്‍ വിശദമാക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. ജനങ്ങളെ കബളിപ്പിക്കുന്ന പദ്ധതിയാണ് കെ. ഫോണ്‍. ഈ കണക്കിന് പോയാല്‍ 10 കൊല്ലം കഴിഞ്ഞാലും കേരളത്തിലെ എല്ലാ പാവപ്പെട്ടവര്‍ക്കും ഇന്റര്‍നെറ്റ് കിട്ടില്ല. ജനങ്ങളെയും രാജ്യത്തിന്റെ സമ്പത്തിനെയും കൊള്ളയടിക്കുകയാണ് സര്‍ക്കാര്‍,’ കെ. സുരേന്ദ്രന്‍ പറഞ്ഞു.

Content Highlight: BJP State President K. Surendran Said No K-phone, India have BSNL

We use cookies to give you the best possible experience. Learn more