തിരുവനന്തപുരം: പ്രമുഖ ട്രോള്‍ പേജായ ‘കിടിലന്‍ ട്രോളി’നെതിരെ പരാതിയുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സുരേന്ദ്രന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് പോസ്റ്റ് നിര്‍മ്മിച്ച് പ്രചരിപ്പിച്ചെന്നാണ് ഡി.ജി.പിയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി വരണാസിയില്‍ പങ്കെടുത്ത ദിവ്യകാശി ഭവ്യകാശി എന്ന പരിപാടിയെ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റാണ് ‘കിടിലന്‍ ട്രോള്‍’ നിര്‍മിച്ചതെന്നാണ് സുരേന്ദ്രന്റെ പരാതിയിലുള്ളത്.
പാര്‍ട്ടിയെയും തന്നെയും ഹൈന്ദവ സമുദായത്തെയും പ്രധാനമന്ത്രിയെയും മനപൂര്‍വം ആക്ഷേപിക്കുക എന്ന ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ് പോസ്റ്റ്. ഇത്തരം വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും അദ്ദേഹം ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
അതേസമയം, സജീവരാഷ്ട്രീയം വിടുകയാണെന്ന മെട്രോമാന്‍ ഇ. ശ്രീധരന്റെ പ്രഖ്യാപനത്തില്‍, യഥാസമയം പാര്‍ട്ടിക്ക് അദ്ദേഹത്തിന്റെ സേവനം ലഭിക്കുന്നുണ്ടെന്നായിരുന്നു സുരേന്ദ്രന്റെ മറുപടി.
ഒരു രാഷ്ട്രീയക്കാരനെന്ന നിലയിലുപരി സാങ്കേതിക വിദഗ്ദനെന്ന നിലയിലാണ് അദ്ദേഹം ഇത്രയും കാലം ജനങ്ങളെ സേവിച്ചിരുന്നത്. അങ്ങനെയാണ് ബി.ജെ.പിയുടെ അഭ്യര്‍ത്ഥന മാനിച്ച് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
കെ റെയില്‍ വിഷയത്തില്‍ ഉള്‍പ്പടെ അദ്ദേഹത്തിന്റെ അഭിപ്രായം കേട്ട ശേഷമാണ് ബി.ജെ.പി നിലപാട് സ്വീകരിച്ചത്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയില്‍ അദ്ദേഹത്തെ ഉള്‍പ്പടുത്തിയത് അദ്ദേഹത്തിന്റെ സേവനം ആഗ്രഹിച്ചാണ്. അത് തുടര്‍ന്നും ലഭിക്കുമെന്ന വിശ്വാസമുണ്ടെന്നും സുരേന്ദ്രന്‍ തിരുവനന്തുപുരത്ത് പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
CONTENT HIGHLIGHTS: BJP state president K Surendran has lodged a complaint against the troll page ‘Kitilan Troll’