കോഴിക്കോട് : പശ്ചിമ ബംഗാളില്‍ കേന്ദ്ര മന്ത്രി വി. മുരളീധരന് നേരെയുണ്ടായത് ജനാധിപത്യ വ്യവസ്ഥയ്ക്കു നേരെയുള്ള അക്രമമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. വെള്ളിയാഴ്ച ബി.ജെ.പിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘ബംഗാളിലെ അക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ കോണ്‍ഗ്രസും സി.പി.ഐ.എമ്മും തയ്യാറാകുന്നില്ല. ഭീകരാക്രമണങ്ങളെ വെല്ലുന്ന സംഭവങ്ങള്‍ക്കാണ് ബംഗാള്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ക്രമസമാധാനം പൂര്‍ണമായും മമത ബാനര്‍ജി തകര്‍ത്തു കഴിഞ്ഞു. തീക്കൊള്ളികൊണ്ടാണ് മമതയും മതമൗലികവാദികളും തലചൊറിയുന്നത്’ സുരേന്ദ്രന്‍ പറഞ്ഞു.
പശ്ചിമ ബംഗാളിലെ വെസ്റ്റ് മിഡ്നാപൂരില്‍ വെച്ചാണ് കേന്ദ്രസഹമന്ത്രി വി. മുരളീധരന്റെ വാഹനവ്യൂഹനത്തിന് നേരെ ആക്രമണമുണ്ടായത്.
ആക്രമിച്ചത് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് വി. മുരളീധരന്‍ ആരോപിച്ചു. തന്റെ പേഴ്സണല്‍ സ്റ്റാഫിനെയും ആക്രമിച്ചെന്നും മുരളീധരന്‍ പറഞ്ഞു. സംഭവത്തിന് പിന്നാലെ യാത്ര വെട്ടിച്ചുരുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിന് പിന്നാലെ പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്-ബി.ജെ.പി പാര്‍ട്ടികള്‍ തമ്മില്‍ സംഘര്‍ഷം രൂപപ്പെട്ടിരുന്നു.
അതേസമയം, സംഘര്‍ഷത്തില്‍ ബി.ജെ.പിയെ പരോക്ഷമായി കുറ്റപ്പെടുത്തി നടന്‍ സിദ്ധാര്‍ത്ഥ് നേരത്തേ രംഗത്തു വന്നിരുന്നു. ഒരു പാര്‍ട്ടി പരാജയപ്പെട്ടെന്ന് കരുതി വേറെ എവിടേയും അഗ്നിക്കിരയാകില്ലെന്ന് സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു.
‘ഒരു പാര്‍ട്ടി പരാജയപ്പെട്ടെന്ന് കരുതി വേറെ എവിടേയും അഗ്നിക്കിരയാകില്ല. അതിനെക്കുറിച്ച് ചിന്തിക്കുകയാണ്. അവര്‍ എല്ലായ്‌പ്പോഴും വിജയിക്കുകയും പരാജയപ്പെട്ടവര്‍ മുന്നോട്ടുപോകുകയും ചെയ്യുന്നു. വര്‍ഗീയമായി ഹൈജാക്ക് ചെയ്യപ്പെട്ട ഒരു രാജ്യമാണ് നമ്മുടേത്,’ സിദ്ധാത്ഥ് ട്വീറ്റ് ചെയ്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക