കോഴിക്കോട്: ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യരെ അപമാനിച്ചു കൊണ്ടുള്ള ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ളയുടെ പ്രസ്താവനയ്‌ക്കെതിരെ ബി.ജെ.പി കാര്യാലയത്തിലേക്ക് പ്രതിഷേധിച്ച് മാര്‍ച്ച്. ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യരും ബഹുജനങ്ങളും കലാ- സാംസ്‌കാരിക- സാമൂഹ്യ പ്രവര്‍ത്തകരും പങ്കെടുക്കുന്ന പ്രകടനം 22 ഒക്ടോബര്‍ (തിങ്കള്‍) ഉച്ചക്ക് രണ്ട് മണിക്കാണ് ആരംഭിക്കുന്നത്.
2 മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും ആരംഭിക്കുന്ന പ്രതിഷേധ മാര്‍ച്ച് കുന്നുകുഴിയിലെ ബി.ജെ.പി കാര്യാലയിത്തിലാണ് സമാപിക്കുക.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസ് എടുത്ത നിലപാടിനെ വിമര്‍ശിക്കുന്നതിനിടയിലാണ് അങ്ങേയറ്റം ഹോമോഫോബിക്ക് ആയ പരാമര്‍ശം ശ്രീധരന്‍പിള്ള നടത്തിയത്.
എ.ഐ.സി.സിയുടെ നിലപാട് മൂന്നാം ലിംഗക്കാരെ പോലെയാണ്. പാര്‍ട്ടിയുടെ കൊടി ഉപയോഗിച്ച് സമരത്തില്‍ പങ്കെടുക്കണ്ട എന്ന് എ.ഐ.സി.സി നേതൃത്വം ആവശ്യപ്പെട്ടത് ഇക്കാരണത്താലാണ്. അഭിപ്രായത്തില്‍ മാറ്റം വരുത്തിക്കൊണ്ടിരിക്കുന്നത് ആണും പെണ്ണും കെട്ടതു പോലെയായതു കൊണ്ടാണ്”. എന്നായിരുന്നു ശ്രീധരന്‍ പിള്ള പറഞ്ഞത്.
പ്രസ്താവനയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയിലടക്കം വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തലയും ശ്രീധര്‍പിള്ളയുടെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തുവന്നിരുന്നു.