| Friday, 8th June 2018, 3:48 pm

കെ. സുരേന്ദ്രനെ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി അംഗീകരിക്കാനാവില്ല; വിട്ടുവീഴ്ചക്കില്ലെന്ന് മുരളീധരന്‍- കൃഷ്ണദാസ് വിഭാഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനം ആര്‍ക്ക് നല്‍കണമെന്നതിനെ ചൊല്ലി ബി.ജെ.പിയില്‍ തര്‍ക്കം. കെ. സുരേന്ദ്രന് അധ്യക്ഷ പദവി നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം.

സുരേന്ദ്രനെ അംഗീകരിക്കാനാവില്ലെന്ന് കൃഷ്ണദാസ് വിഭാഗം വ്യക്തമാക്കിക്കഴിഞ്ഞു. പാര്‍ട്ടിയെ ഒറ്റക്കെട്ടായി നയിക്കാന്‍ സുരേന്ദ്രനാവില്ലെന്നും എം.ടി രമേശിനെയോ എ.എന്‍ രാധാകൃഷ്ണനെയോ ചുമതല ഏല്‍പ്പിക്കണമെന്നുമാണ് ഇവര്‍ പറയുന്നത്.

എന്നാല്‍ ആര്‍.എസ്.എസ് നിലപാട് സുരേന്ദ്രന് എതിരാകുമ്പോഴും കേന്ദ്രനേതൃത്വം സുരേന്ദ്രന് അനുകൂലമാണെന്നാണ് സൂചന.


Dont Miss രാജീവ് ഗാന്ധി മോഡലില്‍ മോദിയെ വധിക്കാന്‍ പദ്ധതിയിട്ടതായി പൊലീസ്


ബി.ജെ.പി സംസ്ഥാന പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ കൊച്ചിയില്‍ കേന്ദ്ര നേതാക്കളുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ ഉയരുന്നത് നാലു പേരുകളാണ്. കെ. സുരേന്ദ്രന്‍, എം.ടി. രമേശ്, എ.എന്‍. രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍ എന്നിവരുടെ പേരുകളാണ് പരിഗണനയ്ക്കു വന്നത്.

കോര്‍ കമ്മിറ്റി അംഗങ്ങളുടെയും സംസ്ഥാന ഭാരവാഹികളുടെയും കൂടിക്കാഴ്ചയില്‍ കെ.സുരേന്ദ്രനു മുന്‍തൂക്കം ലഭിച്ചുവെന്നാണ് വിവരം. കൃഷ്ണദാസ് വിഭാഗത്തില്‍ രണ്ടു സ്ഥാനാര്‍ഥികള്‍ ഉണ്ടായതു വ്യക്തിഗത പിന്തുണ കുറയ്ക്കാന്‍ ഇടയാക്കി.

ശോഭാ സുരേന്ദ്രന്റെ പേര് കേന്ദ്രനേതാക്കള്‍ക്കു മുന്നില്‍ ശോഭ തന്നെയാണ് അവതരിപ്പിച്ചത്. ദേശീയ സെക്രട്ടറി എച്ച്. രാജ, പ്രഭാരി നളീന്‍കുമാര്‍ കട്ടീല്‍ എന്നിവരാണ് ചര്‍ച്ചയ്ക്കു നേതൃത്വം നല്‍കുന്നത്. ജില്ലാ ഭാരവാഹികളുമായുള്ള കൂടിക്കാഴ്ചയാണ് ഇനിയുള്ളത്.

Latest Stories

We use cookies to give you the best possible experience. Learn more