തിരുവനന്തപുരം: സ്പ്രിംക്ലറില്‍ വിജിലന്‍സ് അന്വേഷണം മാത്രം ആവശ്യപ്പെട്ട ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ നിലപാടിനെതിരെ രംഗത്തെത്തിയ ബി.ജെ.പി നേതാവ് എം.ടി രമേശിന് മറുപടിയുമായി ബി.ജെ.പി സംസ്ഥാന ഘടകം.
നിയമവശങ്ങള്‍ പരിശോധിച്ചാണ് കരാര്‍ റദ്ദാക്കാനും വിജിലന്‍സ് അന്വേഷണത്തിനും ആവശ്യപ്പെട്ടതെന്ന് ബി.ജെ.പി സംസ്ഥാന ഘടകം അറിയിച്ചു. സി.ബി.ഐ അന്വേഷണം ആവശ്യമുള്ളവര്‍ക്ക് ഹൈക്കോടതിയില്‍ പോകാമെന്നും എം.ടി രമേശിന്റെ നിലപാടുകളെ തള്ളിക്കൊണ്ട് സംസ്ഥാന ഘടകം പറഞ്ഞു.
വിജിലന്‍സ് അന്വേഷണം മാത്രം ആവശ്യപ്പെട്ട ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ നിലപാടിനെതിരെയായിരുന്നു മറുപക്ഷം രംഗത്തെത്തിയത്. സ്പ്രിംക്ലര്‍ ഇടപാടില്‍ സി.ബി.ഐ അന്വേഷണം വേണമെന്നായിരുന്നു എം.ടി രമേശ് ഫേസ്ബുക്കില്‍ കുറിച്ചത്.
കെ. സുരേന്ദ്രന്‍ ഇന്നലെ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ പ്രധാനമായും ഉന്നയിച്ച ആവശ്യം കരാര്‍ റദ്ദാക്കണമെന്നും ഇടപാടിനെ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നുമായിരുന്നു.
എന്നാല്‍ സുരേന്ദ്രന്റെ ഈ നിലപാടിനെതിരെയാണ് എം.ടി രമേശ് പക്ഷം അതൃപ്തി രേഖപ്പെടുത്തി രംഗത്തെത്തിയത്. സ്പ്രിംക്ലര്‍ ഇടപാടില്‍ സി.ബി.ഐ അന്വേഷണമല്ലാതെ മറ്റെന്താണ് അഭികാമ്യം എന്ന് ചോദിച്ചുകൊണ്ടാണ് സുരേന്ദ്രന്റെ നിലപാടിനെതിരെ എം.ടി രമേശ് പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്.
രാജ്യാന്തര ബന്ധമുള്ള ഇടപാടിലെ കള്ളക്കളികള്‍ കണ്ടെത്താന്‍ ഇന്ന് നമ്മുടെ രാജ്യത്ത് സി.ബി.ഐയ്ക്കും എന്‍.ഐ.എയ്ക്കും മാത്രമാണ് ശേഷിയുള്ളതെന്നും അതിനാലാണ് ഈ ഇടപാടിനെ പറ്റി സി.ബി.ഐ അന്വേഷിക്കണം എന്നാവശ്യപ്പെടുന്നതെന്നും എം.ടി രമേശ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
എന്നാല്‍ സ്പ്രിംക്ലറിലെ സാമ്പത്തിക ഇടപാടിനെ കുറിച്ചും ക്രമക്കേടിനെ കുറിച്ചുമാണ് നിലവില്‍ അന്വേഷണം ആവശ്യപ്പെടുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പോലും സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാത്തത് കോടതിയില്‍ അത്നി ലനില്‍ക്കില്ലെന്നതുകൊണ്ടാണെന്നുമാണ് സുരേന്ദ്രന്‍ പക്ഷത്തിന്റെ വാദം.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.