കൊച്ചി: കേരളം മിനി പാകിസ്ഥാനെന്ന മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെയുടെ പ്രസ്താവനയെ പിന്തുണച്ച് ബി.ജെ.പി സംസ്ഥാന സമിതിയംഗം അഡ്വ. എസ്. ജയസൂര്യന്‍.
പാകിസ്ഥാനില്‍ കാണുന്ന തീവ്രവാദ നിലപാടുകള്‍ക്കെല്ലാം പാകിസ്ഥാനിലേത് പോലെ പിന്തുണ ലഭിക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് ജയസൂര്യന്‍ പറഞ്ഞു. 24 ന്യൂസ് എന്‍കൗണ്ടര്‍ പ്രൈമിലാണ് പരാമര്‍ശം.
പാകിസ്ഥാന്‍ ഏതൊക്കെ തരത്തിലുള്ള തീവ്രവാദ നിലപാടുകളെ സ്വാഗതം ചെയ്യുന്നോ, ആഘോഷിക്കുന്നോ, പിന്തുണക്കുന്നോ അവയെല്ലാം കേരളത്തിലും കാണാന്‍ കഴിയുമെന്നും ബി.ജെ.പി നേതാവ് പറഞ്ഞു. അക്കാരണത്താല്‍ മഹാരാഷ്ട്ര മന്ത്രി ചൂണ്ടിക്കാട്ടിയത് കേരളത്തിന്റെ യഥാര്‍ത്ഥത്തിലുളള ചിത്രം ജയസൂര്യന്‍ ആരോപിച്ചു.
മന്ത്രിയുടെ പരാമര്‍ശത്തില്‍ ആര്‍ക്കെങ്കിലും വിഷമം തോന്നിയിട്ടുണ്ടെങ്കില്‍ വിഷമം അകറ്റാനുള്ള നീക്കങ്ങള്‍ നടത്തണമെന്നും ജയസൂര്യന്‍ പറഞ്ഞു. ലോകത്ത് എവിടെങ്കിലും ബോംബ് പൊട്ടി ആളുകള്‍ മരിച്ചാല്‍ അവര്‍ക്ക് പിന്തുണയുമായി കേരളത്തിലെ മാധ്യമങ്ങള്‍ വരുമെന്നും ജയസൂര്യന്‍ സംസാരിച്ചു.
ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് വേണ്ടി റാലികളും മാര്‍ച്ചുകളും പ്രതിഷേധങ്ങളും നടത്തും. ഇവിടുത്തെ രാഷ്ട്രീയ അന്തരീക്ഷത്തെ കേരളം അത്തരത്തില്‍ ആക്കിയെടുത്തെന്നും ജയസൂര്യന്‍ പറഞ്ഞു. എല്‍.ഡി.എഫും യു.ഡി.എഫും സംസ്ഥാനത്തെ മാധ്യമങ്ങളും ഇതിനെ മഹത്തവത്കരിക്കുകയാണെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.
നിതേഷ് റാണെയുടെ പരാമര്‍ശം വെളിവുകെട്ടതല്ലെന്നും യാഥാര്‍ത്ഥ്യമാണെന്നും ജയസൂര്യന്‍ കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാനിലെ പാകിസ്ഥാന്‍ അനുകൂലികള്‍ക്ക് തുല്യമാണ് കേരളത്തില്‍ ഉള്ളവരെന്നും ജയസൂര്യന്‍ പറഞ്ഞു.
മുസ്‌ലിം ലീഗ്, പി.ഡി.പി, വെല്‍ഫെയര്‍ പാര്‍ട്ടി ഉള്‍പ്പെടെയുള്ള ഭീകര പ്രസ്ഥാനങ്ങളും പാകിസ്ഥാന്‍ സ്വീകരിക്കുന്ന നിലപാടുകളെ പിന്തുണക്കുന്നുണ്ട്. കേരളത്തില്‍ നിന്നുള്ള സുരേഷ് ഗോപി അടക്കമുള്ള 29 എം.പിമാരും മിനി പാകിസ്ഥാനില്‍ നിന്നുള്ളവരാണെന്നും ജയസൂര്യന്‍ പറഞ്ഞു.
അതേസമയം കേരളം ഒരു മിനി പാകിസ്ഥാന്‍ ആയതുകൊണ്ടാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമെല്ലാം അവിടെ വിജയിച്ചതെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. പാകിസ്ഥാനെപോലെ തീവ്ര നിലപാടുള്ളവരാണ് കേരളത്തില്‍ ഉള്ളതെന്നും മന്ത്രി പറഞ്ഞിരുന്നു.
‘കേരളം ഒരു മിനി പാകിസ്ഥാന്‍ ആണെന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ടാണ് രാഹുല്‍ ഗാന്ധിയും സഹോദരിയുമെല്ലാം അവിടെ നിന്ന് വിജയിച്ചത്. അവര്‍ക്ക് വോട്ടുചെയ്യുന്നവരെല്ലാം തീവ്രവാദികളാണ്. ഇവരെല്ലാം എം.പിയാകുന്നത് തീവ്രവാദികളുടെ സപ്പോര്‍ട്ട് കൊണ്ടാണ്,’ എന്നാണ് നിതേഷ് റാണെ പറഞ്ഞത്.
പരാമര്‍ശത്തിന് പിന്നാലെ, മന്ത്രി സ്ഥാനത്ത് തുടരാന്‍ നിതേഷ് റാണെക്ക് അര്‍ഹതയില്ലെന്നും പ്രസ്താവന പ്രകോപനപരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചിരുന്നു.
Content Highlight: BJP state committee member supports Maharashtra minister Nitesh Rane’s statement that Kerala is mini Pakistan