ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം വലിയ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെ ബി.ജെ.പിയുടെ വ്യാജ പ്രചരണം. മുസ്‌ലീങ്ങള്‍ എന്‍.ആര്‍.സിക്കൊപ്പം എന്ന ഹാഷ്ടാഗോടുകൂടി ബി.ജെ.പിയുടെ ഐ.ടി സെല്ലാണ് വ്യാജ സന്ദേശം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്.
നൂറു കണക്കിന് ഫേക്ക് അക്കൗണ്ടുകളിലൂടെയാണ് ബി.ജെ.പി ഫോര്‍ ഇന്ത്യ എന്ന അക്കൗണ്ടു വഴി പ്രചരിച്ച #MuslimsWithNRC എന്ന സന്ദേശം പ്രചരിക്കുന്നത്.
പൗരത്വ ഭേദഗതി നിയമത്തിനും എന്‍.ആര്‍.സിക്കുമെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് രാജ്യത്ത് ഉയരുന്നത്. അതിനിടിയില്‍ ബി.ജെ.പി നടത്തുന്ന ഇത്തരം പ്രചരണങ്ങളില്‍ വീണുപോവരുതെന്നും ബി.ജെ.പിയുടെ വൃത്തികെട്ട രാഷ്ട്രീയത്തിനെതിരെ ശബ്ദമുയര്‍ത്തണമെന്നും ആവശ്യപ്പെട്ട് ശക്തമായ കാംപയിനുകളും സാമൂഹ്യമാധ്യമങ്ങളിലും നടന്നുകൊണ്ടിരിക്കുകയാണ്.
Hundreds of fake accounts run by @BJP4India are copy & pasting the same message to trend #MuslimsWithNRC
Appeal to everyone – don’t fall for this old BJP trick.
പൗരത്വ നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളില്‍ രാജ്യത്തെ നിരവധി പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. യുപിയിലും ദക്ഷിണ കര്‍ണാടകയുമടക്കം പലസംസ്ഥാനങ്ങളിലും ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയിട്ടുണ്ട്.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ കര്‍ണ്ണാടകത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവ പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ടിംഗിനെത്തിയവരെയാണ് സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയില്‍ എടുത്തത്.
എഷ്യനെറ്റ്, മീഡിയവണ്‍, 24 ന്യൂസ്, മാതൃഭൂമി തുടങ്ങിയ ചാനലുകളിലെ മാധ്യമപ്രവര്‍ത്തകരെയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.