| Monday, 12th June 2017, 12:06 pm

എന്‍.ഡി.ടി.വിയില്‍ നിന്ന് ഇറക്കിവിട്ട ബി.ജെ.പി നേതാവ് സംബിത് പാത്ര ചാനലിനെതിരെ വ്യാജ ആരോപണവുമായി വീണ്ടും; പൊളിച്ചടുക്കി എന്‍.ഡി.ടി.വി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പി നേതാവ് സംബിത് പാത്രയെ ആരും അത്ര പെട്ടെന്ന് മറക്കില്ല. അടുത്തിടെയാണ് അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് എന്‍.ഡി.ടി.വി ചര്‍ച്ചയില്‍ നിന്ന് ഇദ്ദേഹത്തെ പുറത്താക്കിയത്.

ഇതേ തുടര്‍ന്ന് ചാനലിനെതിരായ നീക്കങ്ങളുമായി മുന്നോട്ട് പോകുകയായിരുന്നു അദ്ദേഹം. ഇതിന്റെ ഭാഗമായി എന്‍.ഡി.ടി.വിയുടെ അജണ്ട എന്ന് പറഞ്ഞുകൊണ്ട് ട്വിറ്ററിലൂടെ വ്യാജ വാര്‍ത്ത ഷെയര്‍ ചെയ്തിരിക്കുകയാണ് അദ്ദേഹം. എന്നാല്‍ ഇത് എന്‍.ഡി.ടി.വി തന്നെ നേരിട്ട് പൊളിച്ചടുക്കി.


Also Read: തന്റെ വാട്ട്‌സ്ആപ്പ് ചാറ്റ് നോക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ ഭാര്യ അരിവാള്‍ കൊണ്ട് ആക്രമിച്ചു


പാകിസ്താന്‍ ആസ്ഥാനമായ ഓണ്‍ലൈന്‍ മാധ്യമമായ ടൈംസ്ഓഫ് ഇസ്‌ലാമാബാദില്‍ വന്ന വാര്‍ത്തയാണ് സംബിത് ട്വീറ്റ് ചെയ്തത്. ഇന്ത്യന്‍ എക്‌സ്പ്രസില്‍ പി. ചിദംബരം എഴുതിയ ലേഖനമാണ് ടൈംസ് ഓഫ് ഇസ്‌ലാമാബാദ് പുന:പ്രസിദ്ധീകരിച്ചത്. എന്നാല്‍ ഇതിന്റെ ഇന്ത്യന്‍ എക്‌സ്പ്രസിന് പകരം ക്രെഡിറ്റ് നല്‍കിയത് എന്‍.ഡി.ടി.വിയ്ക്കാണ്. ഇതാണ് സാംബിത് ആയുധമാക്കാന്‍ ശ്രമിച്ചത്.

എന്നാല്‍ എന്‍.ഡി.ടി.വിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് തന്നെ ഇതിന് മറുപടി നല്‍കി. ഇത് വ്യാജമാണെന്നും എന്‍.ഡി.ടി.വിയുമായി യാതൊരു ബന്ധവുമില്ലെന്നും തങ്ങളുടെ പേര് ഹെഡ്‌ലൈനിലും യു.ആര്‍.എല്ലിലും തെറ്റായി വന്നതാണെന്നും അവര്‍ ട്വീറ്റ് ചെയ്തു. ഇത് ഉടന്‍ തന്നെ തിരുത്താനും എന്‍.ഡി.ടി.വി ആവശ്യപ്പെട്ടു.


Don”t Miss: മക്കളുടെ ഭാര്യമാരായി വരേണ്ടത് സംസ്‌ക്കാരവും അടക്കവും ഒതുക്കവുമുള്ള പെണ്‍കുട്ടികള്‍; സിനിമാ തിയേറ്ററിലും മാളിലും കറങ്ങി നടക്കുന്നവരെ വേണ്ട: റാബ്രി ദേവി


എന്‍.ഡി.ടി.വിയുടെ ട്വീറ്റ് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ടൈംസ് ഓഫ് ഇസ്‌ലാമാബാദ് എന്‍.ഡി.ടി.വിയുടെ പേര് തിരുത്തിയിട്ടുണ്ട്. എന്നാല്‍ ഇത് എന്‍.ഡി.ടി.വിക്കെതിരായ പ്രചരണമാക്കാനാണ് സാംബിത് ശ്രമിച്ചത്.

ബി.ജെ.പിക്കെതിരായ എന്‍.ഡി.ടി.വിയുടെ നീക്കങ്ങള്‍ തുറന്നു കാട്ടുന്നു എന്ന തരത്തിലാണ് സാംബിതും ബി.ജെ.പിക്കാരും വാര്‍ത്ത ഷെയര്‍ ചെയ്തത്. ബി.ജെ.പിക്കെതിരായ വ്യാജവാര്‍ത്തകളാണ് എന്‍.ഡി.ടി.വി പ്രസിദ്ധീകരിക്കുന്നതെന്നും ബി.ജെ.പി പ്രചരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇതിനെല്ലാം ഒറ്റ ട്വീറ്റിലൂടെ മറുപടി നല്‍കി വ്യാജ പ്രചരണങ്ങളെ എന്‍.ഡി.ടി.വി പൊളിച്ചടുക്കുകയാണ് ചെയ്തത്.

ട്വീറ്റുകള്‍:

Latest Stories

We use cookies to give you the best possible experience. Learn more