| Sunday, 2nd May 2021, 3:25 pm

ബി.ജെ.പിയോട് കടക്ക് പുറത്തെന്ന് കേരളം; ആകെയുള്ള ഒരു സീറ്റും പോയി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തില്‍ ആഞ്ഞടിച്ച ഇടത് കൊടുങ്കാറ്റില്‍ കടപുഴകിയത് ബി.ജെ.പിയുടെ ഏക സീറ്റും. നേമത്ത് 2016 ല്‍ ലഭിച്ച സീറ്റ് ഇത്തവണ വി. ശിവന്‍കുട്ടിയിലൂടെ സി.പി.ഐ.എം പിടിച്ചെടുക്കുകയായിരുന്നു.

കുമ്മനം രാജശേഖരനെയാണ് ശിവന്‍കുട്ടി നേമത്ത് പരാജയപ്പെടുത്തിയത്. കെ. മുരളീധരനിലൂടെ മണ്ഡലം പിടിക്കാന്‍ യു.ഡി.എഫ് ശ്രമം നടത്തിയെങ്കിലും മൂന്നാം സ്ഥാനത്ത് ഒതുങ്ങാനായിരുന്നു വിധി.

നേരത്തെ പാലക്കാട് ഇ. ശ്രീധരന്‍ ജയപ്രതീക്ഷ പുലര്‍ത്തിയെങ്കിലും അവസാന ലാപ്പില്‍ ഷാഫി പറമ്പില്‍ വിജയം പിടിച്ചെടുക്കുകയായിരുന്നു.

തൃശ്ശൂരില്‍ സുരേഷ് ഗോപി മുന്നോട്ടുവന്നെങ്കിലും പി. ബാലചന്ദ്രനിലൂടെ ഇടത് മുന്നണി സീറ്റ് നിലനിര്‍ത്തി.

അതേസമയം രണ്ട് മണ്ഡലത്തില്‍ മത്സരിച്ച സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ കനത്ത പരാജയം ഏറ്റുവാങ്ങി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: BJP Setback Kerala Election Results 2021 Left Democratic Front CPIM CPI

We use cookies to give you the best possible experience. Learn more