തിരുവനന്തപുരം: കേരളത്തിലെ തെരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് പിന്നാലെ ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി ദേശീയ നേതൃത്വത്തിന് മുന്നില്‍ രഹസ്യ റിപ്പോര്‍ട്ട്. കൂടുതല്‍ സീറ്റുകളില്‍ ജയിക്കുമെന്ന് ദേശീയ നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ച് കൂടുതല്‍ ഫണ്ട് നേടിയെടുക്കുകയാണ് സംസ്ഥാന നേതൃത്വം ചെയ്തതെന്നും ഫണ്ട് വിനിയോഗം സംബന്ധിച്ച് കണക്കുകള്‍ സൂക്ഷിച്ചിട്ടില്ലെന്നും ഒരു വിഭാഗം ദേശീയ നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്.
സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് കെ. സുരേന്ദ്രനെ മാറ്റുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. വ്യക്തിതാല്‍പര്യവും കേന്ദ്രഭരണത്തിന്റെ പങ്കുപറ്റുന്നതിലും മാത്രമാണ് ഭൂരിപക്ഷം നേതാക്കള്‍ക്കും താല്‍പര്യമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
വോട്ടു കച്ചവടം, ഡീല്‍ ആരോപണങ്ങള്‍ ഗൗരവമായിതന്നെ കാണണമെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, ഇത്തരമൊരു റിപ്പോര്‍ട്ട് കേന്ദ്ര നേതൃത്വത്തിന് കൈമാറിയിട്ടുണ്ടെന്ന് സ്ഥിരീകരിക്കാന്‍ പാര്‍ട്ടി വൃത്തങ്ങള്‍ തയ്യാറായിട്ടില്ല.
സംസ്ഥാന നേതൃത്വത്തിനെതിരായ മറ്റ് ചില മുതിര്‍ന്ന നേതാക്കളുടെ പരാതികളും ദേശീയ നേതൃത്വത്തിന് മുന്നിലുണ്ട്.
വോട്ട് മറിച്ചുവെന്ന് എന്‍.ഡി.എ ഘടകകക്ഷികള്‍ ഉള്‍പ്പെടെ ആരോപിക്കുന്ന സ്ഥിതിയുണ്ടായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൈവശമുണ്ടായിരുന്ന ഒരു നിയമസഭാ സീറ്റുപോലും നിലനിര്‍ത്താന്‍ കഴിയാതിരുന്നതും നേതൃത്വത്തിന്റെ പിടിപ്പുകേടുമൂലമാണെന്നും ആരോപണമുണ്ട്.
മിസോറാം ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ളയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നാണ് വിവരം. എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്നാണ് ശ്രീധരന്‍പിള്ളയുടെ ഓഫീസ് പറയുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Content Highlight: BJP Secret Report Sreedharan Pillai K Surendran Kerala Election 2021