| Saturday, 23rd March 2019, 7:25 am

പത്തനംതിട്ടയെച്ചൊല്ലി ബി.ജെ.പിയില്‍ തര്‍ക്കം രൂക്ഷം; രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയിലും തീരുമാനമായില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പത്തനംതിട്ട ലോക്‌സഭാ സീറ്റിനെച്ചൊല്ലി ബി.ജെ.പിയില്‍ തര്‍ക്കം തുടരുന്നു. ഇന്നലെ പുറത്തുവിട്ട രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയിലും പത്തനംതിട്ട സീറ്റിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചില്ല.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് 36 മണ്ഡലങ്ങളിലെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയത്. ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടത്.

ALSO READ: ബീഹാറില്‍ മഹാസഖ്യത്തില്‍ കനയ്യകുമാറിന് സീറ്റില്ല; മുന്നണിയില്‍ ഉള്‍പ്പെടുത്താതിരുന്നത് നിര്‍ഭാഗ്യകരമെന്ന് സി.പി.ഐ

ആന്ധ്രാപ്രദേശിലെ 23 ലോക്സഭ മണ്ഡലങ്ങളിലെയും മഹാരാഷ്ട്രയിലെ ആറ് മണ്ഡലങ്ങളിലെയും ഒഡീഷയിലെ അഞ്ച് മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളെ രണ്ടാംഘട്ടത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുപുറമേ അസമിലെയും മേഘാലയയിലെയും ഓരോ സ്ഥാനാര്‍ഥികളെയും ശനിയാഴ്ച പുലര്‍ച്ചെയോടെ പ്രഖ്യാപിച്ചു.

നേരത്തെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ പത്തനംതിട്ട മാത്രം ഒഴിച്ചിട്ടായിരുന്നു കേരളത്തിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. രണ്ടാംഘട്ടത്തില്‍ പത്തനംതിട്ടയിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നായിരുന്നു ബി.ജെ.പി. നല്‍കിയിരുന്ന വിശദീകരണം.

ALSO READ: ജസീന്റ ആര്‍ഡനെ പോലൊരു നേതാവിനെ അമേരിക്ക അര്‍ഹിക്കുന്നുണ്ട്

പി.എസ്. ശ്രീധരന്‍ പിള്ളയെ അവസാന നിമിഷം ഒഴിവാക്കി കെ സുരേന്ദ്രന് പത്തനംതിട്ട ഉറപ്പിക്കുന്നതായിരുന്നു ധാരണ. പക്ഷെ ചൊവ്വാഴ്ച ചേര്‍ന്ന തെരഞ്ഞെടുപ്പ് സമിതിയില്‍ ധാരണ ഉണ്ടായിട്ടും പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അനന്തമായി നീളുകയാണ്

പത്തനംതിട്ട സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കം മുറുകിയതും തൃശ്ശൂര്‍ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ ബി.ഡി.ജെ.എസ്. സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാത്തതുമാണ് പത്തനംതിട്ടയിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകാന്‍ കാരണമെന്നാണ് സൂചന.

ബി.ജെ.പി. പുറത്തിറക്കിയിരിക്കുന്ന രണ്ടാംഘട്ട പട്ടികയില്‍ പുരിയിലെ സ്ഥാനാര്‍ഥിയെയും പ്രഖ്യാപിച്ചിട്ടുണ്ട്. ഡോ. സാംബിത് പാത്രയാണ് പുരിയിലെ ബി.ജെ.പി. സ്ഥാനാര്‍ഥി. പ്രധാനമന്ത്രി നരേന്ദ്രമോദി ഇവിടെ മത്സരിക്കുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more