ന്യൂദല്‍ഹി: പൗരത്വ നിയമത്തിനെതിരെ ഷഹീന്‍ബാഗില്‍ സംഘടിപ്പിച്ച പ്രതിഷേധം ബി.ജെ.പിയുടെ തിരക്കഥയായിരുന്നെന്ന് ആം ആദ്മി പാര്‍ട്ടി. ഷഹീന്‍ബാഗ് സമരത്തിലെ മൂന്ന് പേര്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെയായിരുന്നു ആം ആദ്മിയുടെ പ്രതികരണം.
സാമൂഹ്യപ്രവര്‍ത്തകനായ ഷഹ്സാദ് അലി, ഡോ. മെഹ്റീന്‍, തബാസും ഹുസൈന്‍ എന്നിവരാണ് ഞായറാഴ്ച ബി.ജെ.പിയില്‍ ചേര്‍ന്നത്. ബി.ജെ.പി ദേശീയ വൈസ് പ്രസിഡണ്ട് ശ്യാം ജാജു, ദല്‍ഹി പ്രസിഡണ്ട് ആദേശ് ഗുപ്ത എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ബി.ജെ.പി പ്രവേശം.
ബി.ജെ.പി മുസ്‌ലിങ്ങളുടെ ശത്രുവല്ല എന്ന് തെളിയിക്കാനാണ് പാര്‍ട്ടിയില്‍ ചേരുന്നതെന്നാണ് ഷഹ്സാദ് പറഞ്ഞത്.
അതേസമയം ഷഹീന്‍ബാഗ് സമരത്തിലേക്ക് മൂന്നുപേരെയും കൂട്ടിച്ചേര്‍ത്തത് ബി.ജെ.പിയാണെന്ന് ആം ആദ്മി വക്താവ് സൗരഭ് ഭരദ്വാജ് പറഞ്ഞു. ബി.ജെ.പിയെ നിശിതമായി വിമര്‍ശിക്കുന്നു എന്ന് പറഞ്ഞവര്‍ തന്നെ എങ്ങനെയാണ് ബി.ജെ.പിയില്‍ ചേരുന്നതെന്നും അദ്ദേഹം ചോദിച്ചു.
ഷഹീന്‍ബാഗ് സമരത്തില്‍ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചവരെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തില്ലെന്നും അദ്ദേഹം ആരോപിച്ചു.
ദല്‍ഹി തെരഞ്ഞെടുപ്പില്‍ ആം ആദ്മിയെ പരാജയപ്പെടുത്താനാണ് ഷഹീന്‍ബാഗ് സമരം സംഘടിപ്പിച്ചതെന്നും സൗരഭ് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Shaheenbagh BJP AAP